അലൗഡ റൂയിസ് ഡി അസുവാ സംവിധാനം ചെയ്ത സ്പാനിഷ് സിനിമയാണ് ‘സൺഡേയ്സ്’. ഐനാര എന്ന കൗമാരക്കാരിയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടവും ഒരു തിരഞ്ഞെടുപ്പിലേക്ക് അവൾ എത്തിച്ചേരുന്നതുമാണ് സിനിമയുടെ ഉള്ളടക്കം.ഒരു പെൺകുട്ടിയുടെ ഭാവി എന്താകണമെന്ന് കുടുംബത്തിന് ചില പ്രതീക്ഷകളുണ്ടാകും. എന്നാൽ എല്ലാവരെയും അസ്വസ്ഥമാക്കുന്ന ഒരു പാതയാണ് ഐനാര തിരഞ്ഞെടുക്കുന്നത്. നല്ലൊരു ജോലിയും കുടുംബജീവിതവും സ്വപ്നം കാണുന്നതിന് പകരം, പതിനേഴാം വയസിൽ കന്യാസ്ത്രീ ആകാനാണ് അവൾ ആഗ്രഹിക്കുന്നത്.ഒറ്റനോട്ടത്തിൽ, ‘സൺഡേയ്സ്’ വിശ്വാസത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ ഉള്ള സിനിമയാണെന്ന് തോന്നാമെങ്കിലും, ഞായറാഴ്ചകൾ തോറുമുള്ള കുടുംബത്തിന്റെ ഒത്തുചേരലും തീൻമേശക്കിരുവശവും നടക്കുന്ന സൗഹൃദപരവും ആശങ്കകൾ നിറഞ്ഞതുമായ സംവാദങ്ങളുമാണ് സിനിമയുടെ പേരിനോട് കൂടുതൽ ചേർന്ന് നിൽക്കുന്നത് എന്ന് പറയാം.വിശ്വാസിയെയോ അവിശ്വാസിയെയോ ചേർത്തുനിർത്താൻ സിനിമ ശ്രമിക്കുന്നില്ല. അതായത് സിനിമക്ക് ഒരു പക്ഷമില്ല. പ്രേക്ഷകന് എല്ലാ പക്ഷത്തുനിന്നും നിരീക്ഷിക്കാനുള്ള അവസരമൊരുക്കുകയാണ് ‘സൺഡേയ്സ്’. തങ്ങൾക്ക് യുക്തി എന്ന് തോന്നാത്ത ഒരു ജീവിതം മറ്റൊരാൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നാണ് സിനിമ ചർച്ച ചെയ്യുന്നത്. എല്ലാവർക്കും അവരവരുടേതായ യുക്തി ഉണ്ടാകും എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്.Also Read- Also Read- സാമ്പത്തികമാന്ദ്യം മനുഷ്യന്‍റെ വൈകാരികതലങ്ങളെ മാറ്റിമറിക്കുന്ന കാഴ്ചകൾ; ‘ദ വെർജിൻ ഓഫ് ദ ക്വാറി ലേക്ക്’- റിവ്യൂഐനാരയുടെ തീരുമാനം ഉറച്ചതാണ്. എന്നാൽ അവളുടെ തീരുമാനം അവളെ സ്നേഹിക്കുന്നവരെ അലട്ടുന്നുണ്ട്. പൈസ ചിലവില്ലാതെ മകളുടെ ഭാവി തീരുമാനമായതിൽ അവളുടെ അച്ഛൻ സന്തുഷ്ടനാണ്. ഒരുപക്ഷേ, അച്ഛന്റെ സ്നേഹം ലഭിക്കാത്തതാകാം ഐനാരയെ ദൈവത്തോട് അടുപ്പിക്കുന്നതും. ജീവിതം എന്താണെന്ന് അറിയാത്ത പ്രായത്തിൽ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതിൽ അവളുടെ അമ്മായിക്ക് അതൃപ്തിയുണ്ട്. അവർ അവളെ പരമാവധി പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് കുടുംബത്തിനുള്ളിൽ പലവിധ സംഘർഷങ്ങൾക്കും ഇടയാക്കുന്നു.ഐഎഫ്എഫ്കെ സമഗ്ര കവറേജ്ഒരുവേള ഐനാര തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയെങ്കിൽ എന്ന് പ്രേക്ഷകരും ആഗ്രഹിച്ചുപോകുന്നു. എന്നാൽ മറ്റൊരാൾക്ക് അവർ ആഗ്രഹിക്കുന്ന വ്യക്തിയായി ജീവിക്കാൻ നമ്മൾ എത്രത്തോളം ഇടം നൽകുന്നുണ്ട് എന്ന ചോദ്യം പ്രേക്ഷർക്ക് വിട്ടുകൊണ്ട് സിനിമ അവസാനിക്കുന്നു.ഐഎഫ്എഫ്കെ പ്രത്യേക പേജ്ഐഎഫ്എഫ്കെ വാർത്തകളും വിശേഷങ്ങളും അറിയാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാംThe post അവളുടെ ശരി നിങ്ങൾക്ക് തെറ്റാകാം: സ്വാതന്ത്ര്യത്തിന്റെ ‘സൺഡേയ്സ്’ appeared first on Kairali News | Kairali News Live.