സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്നു; ബിഗ് ബോസ് താരം ബ്ലെസ്‌ലി അറസ്റ്റില്‍

Wait 5 sec.

സൈബർ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ ബിഗ് ബോസ് താരം അറസ്റ്റിലായതായി റിപ്പോർട്ട്. ബിഗ് ബോസ് സീസണ്‍ നാലിലെ റണ്ണറപ്പായിരുന്ന ബ്ലെസ്‌ലി എന്ന മുഹമ്മദ് ഡിലിജന്റാണ് അറസ്റ്റിലായത്.അതേസമയം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് ബ്ലെസ്‌ലിയെ അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലിയെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ബ്ലെസ്‌ലി ഒത്താശ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.The post സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്നു; ബിഗ് ബോസ് താരം ബ്ലെസ്‌ലി അറസ്റ്റില്‍ appeared first on ഇവാർത്ത | Evartha.