മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്റൈന്‍ ദേശീയ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ബഹ്റൈനിലെ വിവിധ റീജിയന്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടികളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.ഉമ്മുല്‍ ഹസം റീജിയന്‍ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഉമ്മുല്‍ ഹസം റീജിയന്‍ പ്രസിഡന്റ് അബ്ദു റസാഖ് ഹാജിയുടെ അധ്യക്ഷതയില്‍ സിദ്ദീഖ് മാസ് ഉദ്ഘാടനം ചെയ്തു. നസീഫ് അല്‍ ഹസനി ഉദ്ബോധനം നടത്തി. മുസ്തഫ പൊന്നാനി സ്വാഗതവും അസ്കര്‍ താനൂര്‍ നന്ദിയും പറഞ്ഞു. ഫ്ലാഗ് കളറിംഗ്, ഫ്ലാഗ് ഡ്രോയിങ് ആന്‍ഡ് കളറിംഗ്, ബഹ്റൈന്‍, എസ്എ റൈറ്റിംഗ്, ക്വിസ് കോമ്പറ്റീഷന്‍ എന്നീ മത്സരങ്ങളും നടത്തി.സല്‍മാബാദ് മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസയില്‍ സദര്‍ മുഅല്ലിം അബ്ദു റഹീം സഖാഫി ഉദ്ഘാടനം ചെയ്തു. റീജിയന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള രണ്ടത്താണി സന്ദേശ പ്രഭാഷണം നടത്തി. ഹംസ ഖാലിദ് സഖാഫി, സഹീര്‍ ഫാളിലി, ശഫീഖ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ ദേശീയ ഗാനാലാപനവും ഫ്ളാഗ് റൈസിങ്ങും നടന്നു.മനാമ മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ സുന്നി സെന്ററില്‍ നടന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, ഹുസൈന്‍ സഖാഫി കൊളത്തൂര്‍, മുഹമ്മദ് സഖാഫി ഉളിക്കല്‍, അഷ്റഫ് രാമത്ത്, ഷംസു മാമ്പ, അസീസ് ചെരുമ്പ, സലാം പെരുവയല്‍, പിടി അബ്ദുറഹ്മാന്‍, ഷഫീഖ് പൂക്കയില്‍, ബഷീര്‍ ഷൊര്‍ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മദ്റസ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധയിനം കലാപരിപാടികള്‍ സംഘടിപ്പിച്ചു. The post ഐസിഎഫ് ബഹ്റൈന് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.