മെസിയുടെ ഇന്ത്യ സന്ദര്‍ശനം: കൊൽക്കത്തയിലെ അക്രമങ്ങൾ ബിജെപി ആസൂത്രിതമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

Wait 5 sec.

മെസ്സി പങ്കെടുത്ത ചടങ്ങിന് പിന്നാലെ കൊൽക്കത്തയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. അക്രമങ്ങൾ  ബിജെപി ആസൂത്രിതമാണെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. മമത സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി വിമർശിച്ചു. പ്രതിഷേധം കനത്തതോടെ ടിക്കറ്റ് നിരക്ക് തിരികെ നൽകാൻ സർക്കാർ നിർദേശം നൽകി.ബിജെപി പ്രവർത്തകരാണ് അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അക്രമങ്ങൾ ആസൂത്രണം ചെയ്യാൻ കാവിക്കൊടികൾ ഉപയോഗപ്പെടുത്തി എന്നും ടി എം സി കുറ്റപ്പെടുത്തി. മമതയുടെ അധികാര ദുർവിനിയോഗം അന്താരാഷ്ട്ര തലത്തിൽ വരെ നാണക്കേടിനു കാരണമായെന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി വിമർശിച്ചു. സംഭവത്തിലെ ആസൂത്രിത ശ്രമങ്ങളിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.ALSO READ: രാജസ്ഥാനില്‍ നെഞ്ചുവേദനയെടുത്ത് ബോധം കെട്ടു വീണയാളെ സിപിആര്‍ നല്‍കി രക്ഷപ്പെടുത്തി ജ്വല്ലറിയുടമ: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്കേസെടുത്ത പൊലീസ് മുഖ്യസംഘാടകൻ ശതാദ്രു ദത്തയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ മെസി ഇന്ന് മുംബൈയിലെ ചടങ്ങിൽ പങ്കെടുക്കും. നാളെ ദില്ലിയിലെ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മടക്കം.The post മെസിയുടെ ഇന്ത്യ സന്ദര്‍ശനം: കൊൽക്കത്തയിലെ അക്രമങ്ങൾ ബിജെപി ആസൂത്രിതമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് appeared first on Kairali News | Kairali News Live.