‘ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നിട്ടില്ല; ബിജെപിക്ക് പാലക്കാട് നഗരസഭയിൽ തിരിച്ചടിയുണ്ടായി’; ഇ എൻ സുരേഷ് ബാബു

Wait 5 sec.

ജില്ലയിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നിട്ടില്ലെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. അതേസമയം പാലക്കാട് നഗരസഭയിലെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോടായി പറഞ്ഞു. എന്നാൽ ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ സ്വതന്ത്രനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന നിലപാടിലാണ് കോൺഗ്രസ്. ഭരണം നിലനിർത്താനുള്ള തന്ത്രപ്പാടിലാണ് ബിജെപി.ഭരിക്കാൻ വേണ്ട കേവല ഭൂരിപക്ഷമായ 27 സീറ്റ് നേടാൻ ബിജെപിക്ക് പാലക്കാട് നഗരസഭയിൽ ആയിട്ടില്ല. 25 ൽ ഒതുങ്ങി. 18 സീറ്റ് യുഡിഎഫിനും 9 സീറ്റ് എൽഡിഎഫിനും ഒരു സീറ്റിൽ സ്വതന്ത്രനുമാണ്. പാലക്കാട് നഗരസഭ ഭരണത്തെക്കുറിച്ച് നിലവിൽ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി. ബിജെപി വിരുദ്ധ വികാരം നഗരസഭയിൽ എൽഡിഎഫിന് അനുകൂലമായി. ALSO READ: ‘ദേശീയനേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം’; കൊടിക്കുന്നിൽ സുരേഷിനെതിരെ കെഎസ്‌യു നേതാവ് അൻവർ സുൽഫിക്കർഅതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്താൽ പാലക്കാട് യുഡിഎഫ് പ്രതിസന്ധിയിലായിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയതയും തമ്മിലടിയുമാണ് സീറ്റ് നഷ്ടമാകാൻ കാരണമെന്നാണ് ബിജെപി വിലയിരുത്തൽ. ഒറ്റക്കക്ഷിയാണെങ്കിലും ഭരണം എങ്ങനെ ഉറപ്പിക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.The post ‘ഇടതുപക്ഷത്തിന്റെ അടിത്തറ തകർന്നിട്ടില്ല; ബിജെപിക്ക് പാലക്കാട് നഗരസഭയിൽ തിരിച്ചടിയുണ്ടായി’; ഇ എൻ സുരേഷ് ബാബു appeared first on Kairali News | Kairali News Live.