ആർഎസ്എസ് പ്രവർത്തകന്റെ അധിക്ഷേപം: കൊല്ലത്ത് മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു

Wait 5 sec.

ആർഎസ്എസ് പ്രവർത്തകന്റെ അധിക്ഷേപം കാരണം കൊല്ലത്ത് മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു. വള്ളിക്കീഴ് സ്വദേശിനി സുചിത്രയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.സുചിത്രയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആദ്യം നിശ്ചയിച്ചെങ്കിലും പിന്നീട് അമ്മുവിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അമ്മു പരാജയപെട്ടു.ALSO READ: ‘ദേശീയനേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം’; കൊടിക്കുന്നിൽ സുരേഷിനെതിരെ കെഎസ്‌യു നേതാവ് അൻവർ സുൽഫിക്കർബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സുചിത്രയടക്കമുള്ളവർ പ്രവർത്തിച്ചു എന്നാരോപിച്ച് ആർഎസ്.എസ്. പ്രവർത്തകൻ സാമൂഹിക മാധ്യമങ്ങളിൽ ഒറ്റപ്പെടുത്തി പോസ്റ്റിടുകയും അധിക്ഷേപിക്കും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് മനംനൊന്താണ് സുചിത്ര ജീവനൊടുക്കാൻ ശ്രമിച്ചത്.ALSO READ: പുൽപ്പള്ളിയിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കുനേരെ പടക്കമെറിഞ്ഞുസുചിത്രയും ഏരിയ ജനറൽ സെക്രട്ടറി ആയ ഭർത്താവ് പ്രദീപും എതിർപക്ഷത്തു നിന്നും സാമ്പത്തികം കൈ പറ്റി വിജയത്തിന് എതിരെ പ്രവർത്തിച്ചുവെന്നും ഇവർക്ക് എതിരെ ശക്തമായി പ്രതികരിക്കുമെന്നുമാണ് വാട്സാപ്പിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആർഎസ്എസ് പ്രവർത്തകൻ പ്രചരിപ്പിച്ചത്.The post ആർഎസ്എസ് പ്രവർത്തകന്റെ അധിക്ഷേപം: കൊല്ലത്ത് മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു appeared first on Kairali News | Kairali News Live.