എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് ഫലം ഉടൻ; മാർക്ക് എങ്ങനെ ഓൺലൈനായി പരിശോധിക്കാം?

Wait 5 sec.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) മെയിൻസ് പരീക്ഷാഫലം ഉടൻ പ്രഖ്യാച്ചേക്കും. നവംബർ 21 നായിരുന്നു മെയിൻ പരീക്ഷകൾ പൂർത്തിയായത്. ഇന്ത്യയിലുടനീളമുള്ള 6,589 ജൂനിയർ അസോസിയേറ്റ്സ് തസ്തികകളിലേക്കാണ് എസ്‌ബി‌ഐ നിയമനം നടത്തുക. പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sbi.co.in/careers സന്ദർശിക്കുക.ഹോംപേജിലെ ‘എസ്‌ബി‌ഐയിൽ ചേരുക’ ടാബിലെ കറന്റ് ഓപ്പണിംഗ്സ് വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.ജൂനിയർ അസോസിയേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) കണ്ടെത്തി തിരഞ്ഞെടുക്കുക. എസ്‌ബി‌ഐ ജൂനിയർ അസോസിയേറ്റ് പരീക്ഷയ്ക്കുള്ള മെയിൻസ് ഫലത്തിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.ലോഗിൻ വിൻഡോയിൽ, നിങ്ങളുടെ ജനനത്തീയതി, പാസ്‌വേഡ്, രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ എന്നിവ നൽകുക.പേജിൽ നിങ്ങളുടെ ഫലവും മാർക്കും പ്രദർശിപ്പിക്കും. ഇത് നിങ്ങൾക്ക് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്‌ത് സേവ് ചെയ്യാംALSO READ; ബെഞ്ച് മാർക്ക് വൈകല്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം തിര‍ഞ്ഞെടുക്കാം ; യുപിഎസി26,730 രൂപയാണ് എസ്‌ബി‌ഐ ക്ലർക്കിന് പ്രാരംഭ അടിസ്ഥാന ശമ്പളമായി ലഭിക്കുക. വ്യത്യസ്ത അലവൻസുകൾ കൂടി ചേർക്കുമ്പോൾ, ഏകദേശം 45,888 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുക.The post എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് ഫലം ഉടൻ; മാർക്ക് എങ്ങനെ ഓൺലൈനായി പരിശോധിക്കാം? appeared first on Kairali News | Kairali News Live.