പ്രേക്ഷകനിൽ നിന്ന് എവിടെയൊക്കയോ അകന്ന് നിൽക്കുന്ന “ഹിസ്റ്ററി ഓഫ് സൗണ്ട്”

Wait 5 sec.

PRARTHANA SREENIVASANഗാനങ്ങൾകൊണ്ടും വിഷ്യലുകൊണ്ടുമെല്ലാം മനോഹരമായ ദൃശ്യാനുഭവും തീർക്കുന്ന സിനിമയാണ് ഹിസ്റ്ററി ഓഫ് സൗണ്ട്. ഒലിവർ ഹെർമനസിന്റെ ചിത്രം ആദ്യ ലോക മഹായുദ്ധത്തിന് ശേഷം പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരുട കഥ പറയുന്നു. സംഗീതത്തോടുള്ള അവരുടെ പാഷനും നാടോടി സംഗീതങ്ങൾ തേടി പോകുന്ന യാത്രയും ചിത്രത്തിന് വ്യത്യസ്തമായ അനുഭവം നൽകുന്നു.1920കളാണ് ചിത്രത്തിന്റെ പശ്ചാത്തലം. പോൾ മെസ്കലും ജോഷ് ഒ’കോണറും ഹിസ്റ്ററി ഓഫ് സൗണ്ടെന്ന ചിത്രത്തെ അഭിനയം കൊണ്ട് മറ്റൊരു തലത്തിലേക്കെത്തിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരെ സിനിമയിലേക്ക് എത്തിക്കുവാൻ ക‍ഴിഞ്ഞോയെന്നത് ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ ഒരു പതിനൊന്ന് വയസ്സായ ബാലനെ അവതരിപ്പിക്കുകയും 1917ൽ ആ ബാലൻ 30 വയസ്സായ ചെറുപ്പാക്കരനാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വൈരുധ്യങ്ങൾ സിനിമയിൽ നിലനിൽക്കുന്നത് പ്രേക്ഷരുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തുന്നു.Also read : 30th IFFK: സിസ്സാക്കോ ചിത്രം ‘ലൈഫ് ഓൺ എർത്ത്’ അടക്കം നാളെ 74 ചിത്രങ്ങൾ പ്രദർശനത്തിന്ഹിസ്റ്ററി ഓഫ് സൗണ്ടിലെ ദൃശ്യാനുഭവം നമ്മെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. നാടോടി പാട്ടുകൾക്കൊപ്പം അമേരിക്കയിലെ ഉൾനാടുകളിലെ സൗന്ദര്യം ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന് ക‍ഴിഞ്ഞിട്ടുണ്ട്. നാടോടി ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ പിടിച്ചിരുത്തുമെങ്കിലും കഥയിലെ പാ‍ളിച്ചകൾ സിനിമാസ്വാദനത്തിന് വി‍ള്ളൽ വീ‍ഴ്ത്തുന്നു. ചിത്രത്തിലെ റെക്കോർഡിങ് രംഗങ്ങൾ അത്രമേൽ മനോഹരമാണ്. രണ്ട് ചെറുപ്പാക്കാർ തമ്മിലുള്ള കെമിസ്ട്രി സൂക്ഷ്മവും മനോഹരവുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ കമിതാക്കൾക്ക് അവരുടെ പ്രണയ ബന്ധം സമൂഹത്തിൽ നിന്ന് മറച്ചുവെക്കേണ്ടി വരുന്നു.The post പ്രേക്ഷകനിൽ നിന്ന് എവിടെയൊക്കയോ അകന്ന് നിൽക്കുന്ന “ഹിസ്റ്ററി ഓഫ് സൗണ്ട്” appeared first on Kairali News | Kairali News Live.