അതിജീവനത്തിൻ്റെ തീവ്രഭാവവുമായി രവി ശങ്കർ കൗശികിന്റെ ലാപ്തീൻ

Wait 5 sec.

എഞ്ചിനീയറിങ്ങ് ജോലി ഉപേക്ഷിച്ച് സിനിമയെന്ന സ്വപ്നത്തെ കൈയെത്തിപ്പിടിച്ച സംവിധായകൻ രവി ശങ്കർ കൗശികിന്റെ ‘ലാപ്‌തീൻ’ (ഫ്ലേംസ്) എന്ന ഹിന്ദി സിനിമ 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിലാണ് ജോലി നോക്കിയിരുന്ന ഐ.ടി സ്ഥാപനത്തിൽ നിന്ന് അവധിയെടുത്ത് മൂന്ന് വർഷം കൊണ്ട് കൗശിക് തന്റെ ആദ്യ ഫീച്ചർ ചിത്രം പൂർത്തിയാക്കിയത്.കുടുംബത്തിൽ അവശേഷിക്കുന്നവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന, സംസാര ശേഷിയില്ലാത്ത ഒരു കുടിയേറ്റ കർഷകത്തൊഴിലാളിയുടെ കഥ പറയുന്ന അതിജീവനസ്വഭാവമുള്ള ത്രില്ലറാണ് ഫ്ലേംസ്. തന്റെ ഈ സിനിമ രക്ഷാകർതൃത്വം, അതിജീവനം, പ്രതികാരം എന്നിവയുടെ അതിർവരമ്പുകൾ തേടുകയാണെന്ന് അദ്ദേഹം പറയുന്നു. താൻ അച്ഛനായപ്പോൾ മനസ്സിലുണ്ടായ ചിന്തകളും, ഒരു സംരക്ഷകനെന്ന നിലയിൽ തൻ്റെ പങ്ക് എത്രത്തോളമാണെന്ന തിരിച്ചറിവുമാണ് ‘ലാപ്തീനി’ൻ്റെ പിറവിക്ക് പ്രചോദനമായത്. Also read : ഒരാളുടെ യാത്രകളും അനുഭവങ്ങളുമാണ് സിനിമ ; സംവിധായകൻ ഗൗതം ഘോഷ്ഹരിയാനയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ്. പ്രദേശത്ത് ഇന്നും നിലനിൽക്കുന്ന ജാതിവിവേചനത്തെയും സാമൂഹിക വെല്ലുവിളികളെയും അടയാളപ്പെടുത്തുകയാണ്. ഹരിയാന സ്വദേശിയായതുകൊണ്ട്, തനിക്ക് പരിചിതമായ ലോകത്ത് നിന്നുകൊണ്ട് കഥ പറയാനും അവിടുത്തെ സാമൂഹികയാഥാർത്ഥ്യങ്ങൾ ഒപ്പിയെടുക്കാനും സാധിച്ചു. സിനിമ എന്ന ‘പുഴു’ ഒരാളെ കടിച്ചാൽ പിന്നെ അതിന് ചികിത്സയില്ല. സിനിമയെടുക്കാതിരുന്നാലും സമാധാനമുണ്ടാകില്ല കൗശിക് തൻ്റെ സിനിമാ അഭിനിവേശത്തെക്കുറിച്ച് പറഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അറിയപ്പെടുന്ന നടനായ വിക്രം കൊച്ചാർ ആണ്. ബാക്കി എല്ലാ അഭിനേതാക്കളെയും ചിത്രീകരണം നടന്ന ഹരിയാനയിലെ ജറ്റോളി, ലോഹരി എന്നീ ഗ്രാമങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. ടീമിൻ്റെ പിന്തുണയും തന്റെ ഭാര്യയും നിർമ്മാതാവുമായ രാഷി അഗർവാളിന്റെ സഹായവും കൊണ്ടാണ് ഈ യാത്ര സാധ്യമായതെന്ന് കൗശിക് പറഞ്ഞു. ജോലിയുടെ ഇടവേളകളിൽ അവധിയെടുത്താണ് അദ്ദേഹം ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വാരാന്ത്യങ്ങളിലും രാത്രി 1 മണി മുതൽ 4 മണി വരെ നീണ്ട എഡിറ്റിംഗ് സെഷനുകളിലൂടെയുമാണ് ചിത്രം തയാറായത്. തൻ്റെ സിനിമയുടെ ആദ്യ പ്രദർശനത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതും സന്തോഷം നൽകുന്നതുമാണെന്ന് കൗശിക് പറഞ്ഞു. ഇതിനുമുമ്പ് ‘ചുരേ റാണി’ എന്നൊരു ഹ്രസ്വചിത്രം കൗശിക് സംവിധാനം ചെയ്തിട്ടുണ്ട്. നിലവിൽ ‘ചായ് പട്ടി’ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് രവി ശങ്കർ കൗശിക്.The post അതിജീവനത്തിൻ്റെ തീവ്രഭാവവുമായി രവി ശങ്കർ കൗശികിന്റെ ലാപ്തീൻ appeared first on Kairali News | Kairali News Live.