ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കേരള അന്താരാഷ്ട്ര ചലച്ചിത്രമേള വേദിയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ്, ഷിജു ഖാൻ ഒപ്പം ജില്ലാ നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.കേന്ദ്രത്തിന്റേത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിലുള്ള കൈകടത്തലാണെന്ന് വി വസീഫ് പറഞ്ഞു. ഇത്തരം വർഗീയ നടപടി തുടർന്നാൽ ഡിവൈഎഫ്ഐ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്രകാരന്മാരുടെ അവകാശങ്ങളെ കേന്ദ്രം ഇല്ലാതാക്കുകയാണെന്ന് സംവിധായകൻ മനോജ് കാന പ്രതികരിച്ചു. ഇന്ത്യയിലെ മികച്ച സിനിമ മേളയാണ് ഐഎഫ്എഫ്കെ. ഇത് തകർക്കാനുള്ള മനഃപൂർവമായ ശ്രമമാണ് നരേന്ദ്ര മോദി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മനോജ് കാന ചൂണ്ടിക്കാട്ടി.ALSO READ: IFFK യിൽ 19 സിനിമകൾക്ക് കേന്ദ്രത്തിൻ്റെ വെട്ട്, പ്രദർശിപ്പിക്കുന്നതിൽ വിലക്ക്ഐഎഫ്എഫ്കെയില്‍ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് കേന്ദ്രസർക്കാർ പൂട്ടിട്ടത്. സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് പ്രദര്‍ശനം മുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ വർഗീയ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കും പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും ആണ് അനുമതി നിഷേധിച്ചത്. ഇത് ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുങ്ങിയരും രംഗത്തെത്തിയിരുന്നു.The post ‘കേന്ദ്രത്തിന്റേത് ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തൽ’; IFFKയില് സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.