കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായയാളും സുഹൃത്തും ചേർന്ന് വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തതായി പരാതി. കോഴിക്കോടാണ് സംഭവം. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് 16-ാം വാർഡ് മെമ്പറും പ്രാദേശിക കോൺഗ്രസ് നേതാവുമായ അബ്ദുൾ ജലീലാണ് വിദ്യാർത്ഥിനിയേയും സഹപാഠിയേയും മർദ്ദിച്ചത്. തലക്കുളത്തൂർ സിഎംഎം ഹയർസെക്കൻഡറി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളോടാണ് അതിക്രമം നടത്തിയത്.വാർഡ് മെമ്പറായ അബ്ദുൾ ജലീലിൻ്റെ കൂടെ സുഹൃത്തായ ഗഫൂർ എന്നയാളും കയ്യേറ്റം ചെയ്തിരുന്നു. ഇതും എലത്തൂർ പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.ഇന്ന് രാവിലെ 9.30 ഓടെയാണ് വിദ്യാർത്ഥികൾക്ക് നേരെ കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായ അബ്ദുൾ ജലീലും സുഹൃത്ത് ഗഫൂറും ചേർന്ന് മർദ്ദിച്ചത്. Also read; മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ദളിത് വിഭാഗക്കാരൻ; പഞ്ചായത്തിൽ ചാണകം തളിച്ച് ലീഗ് പ്രവർത്തകർഇതിനെതിരെ കുട്ടികളുടെ രക്ഷിതാക്കളും രംഗത്ത് വന്നു.വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ കോൺഗ്രസ് നേതാവിന്റെയും സുഹൃത്തിന്റെയും മർദ്ദനത്തെപ്പറ്റിയും വിശദാംശങ്ങളെപ്പറ്റിയും ഏലത്തൂർ പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post കോൺഗ്രസ് നോതാവായ വാർഡ് മെമ്പർ വിദ്യാർത്ഥിനിയെയും സഹപാഠിയേയും മർദ്ദിച്ചതായി പരാതി appeared first on Kairali News | Kairali News Live.