ലോകത്തെ തന്നെ ശ്രദ്ധേയമായ സൃഷിടികൾ ഒന്നിക്കുന്ന സർഗാത്മക വേദിയാണ് ഐഎഫ്എഫ് കെ. ജാതിയുടേയോ മതത്തിന്റേയേ വർണത്തിൻ്റേയോ വർഗത്തിൻ്റേയോ ഭാഷയുടേയോ അതിർ വരമ്പുകൾ ഇല്ലാതെ കലയും ജനങ്ങളും ഒന്നിക്കുന്ന വേദി. ഇവിടെ വർഗീയതയുടേയും വേർതിരിവിന്റേയും വിഷം കുത്തി വയ്ക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. വംശീയതയ്ക്കെതിരേയും വർഗീയതയ്ക്കെതിരേയും അധിനിവേശത്തിനെതിരേയുമൊക്കെ സംസാരിക്കുന്ന 19 സിനിമകൾ പ്രദർശിപ്പിക്കരുതെന്ന നിർദ്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേന്ദ്ര ഐ& ബി മന്ത്രാലയമാണ് സിനിമകൾ ഒഴിവാക്കാൻ നിർദേശിച്ചത്. കേന്ദ്രം നിരന്തരം കലകൾക്കെതിരേയും സിനിമകൾക്കെതിരേയും ചെയ്യുന്ന പ്രവർത്തി ഇപ്പോൾ ഫെസ്റ്റിവലിലും അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് തീയേറ്ററുകളിലും ഐഎഫ്എഫ്കെ വേദിയിലും അരങ്ങേറുന്നത്. നിരവധി പ്രമുഖരും സിനിമ ആസ്വാദകരും സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് ഇതിനോടകം രംഗത്ത് വരുകയും ചെയ്തു.Also read;IFFK യിൽ 19 സിനിമകൾക്ക് കേന്ദ്രത്തിൻ്റെ വെട്ട്, പ്രദർശിപ്പിക്കുന്നതിൽ വിലക്ക്ഐഎഫ്എഫ് കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്ത കേന്ദ്രസർക്കാർ ഇടപെടൽ ഭയാനകമാണെന്നുംഅനുമതി നൽകാത്തവരെ ഭ്രാന്തന്മാർ എന്നെ വിളിക്കാൻ കഴിയു എന്നും ഇത് ചലച്ചിത്രമേളയെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി പ്രതികരിച്ചു.ഇന്ന് നിലവിൽ 9 ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലയെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ പറഞ്ഞു.ബാക്കി ചിത്രങ്ങൾക്ക് അനുമതി ലഭിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ ഉള്ളതായും പറഞ്ഞു.Also read; പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥകളെ മാന്യതയോടെ സമീപിക്കണം: ഡോ. ബിജുസംഭവത്തിൽ പ്രതിഷേധങ്ങളുണ്ടാകുമെന്നും പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും നടൻ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ഇത് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് വന്ന പിഴവല്ലയെന്നും അദ്ദേഹം പറഞ്ഞു.പ്രധാനപ്പെട്ട ഇത്തരം സിനിമകൾ കാണാൻ കഴിയാത്തതിന്റെയും വരും ദിവസങ്ങളിൽ ഇനി എങ്ങനെയാകുമെന്നുമുള്ള ആശങ്കയിലാണ് സിനിമ പ്രേമികളുള്ളത്.Also read; ഭരണകൂടങ്ങൾക്ക് ചരിത്രത്തെ മായ്ക്കാൻ കഴിയില്ല: ‘എ യൂസ്‌ഫുൾ ഗോസ്റ്റ്’ – റിവ്യൂ വായിക്കാംIFFK യിൽ അനുമതി നിഷേധിക്കപ്പെട്ട സിനിമകൾA Poet: Unconcealed PoetryAll That’s Left of YouBamakoBattleship PotemkinBeefClashEagles of The RepublicHeart of The WolfOnce Upon A Time In GazaPalestine 36Red RainRiverstoneThe Hour Of The FurnacesTunnels: Sun In The DarkYesFlamesTimbuktuWajibThe post IFFK സിനിമ പ്രദർശന വിലക്ക്; സർഗാത്മക വേദിയിലെ കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.