ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു; രണ്ട് മരണം

Wait 5 sec.

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് മരണം. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിലമേൽ വാഴോട് വെച്ച് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കാറിൽ ഉണ്ടായിരുന്ന ഏഴു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആണ് കാർ അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.Also Read: വയനാട് കടുവയെ കണ്ട സംഭവം: രാത്രിയിലും നിരീക്ഷണം തുടരുംഅപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ഫയർ ആൻഡ് റെസ്ക്യൂ സംഘം എത്തി കാർ വെട്ടിപൊളിച്ചാണ് ആൾക്കാരെ പുറത്തെടുത്തത്. മൂന്നുപേരേയും വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. കാർ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ചടയമംഗലം പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് കാർ റോഡിൽ നിന്ന് മാറ്റിയത്. ചടയമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.The post ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു; രണ്ട് മരണം appeared first on Kairali News | Kairali News Live.