ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി സൈന്യം

Wait 5 sec.

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. ഉദ്ധംപൂരിലാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. മേഖലയിൽ മൂന്ന് ഭീകരർ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഭീകരർക്കായി സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഭീകരാക്രമണം നടന്ന് ഏഴുമാസത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. ജമ്മുകശ്മീരിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.Also Read: പഹൽഗാം ഭീകരാക്രമണം: എൻഐഎ കുറ്റപത്രം സമർപ്പിച്ചുരാജ്യത്തെ നടുക്കിക്കൊണ്ട് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഭീകരാക്രമണം നടന്നത് ഏപ്രിൽ 22നായിരുന്നു. വിനോദ സഞ്ചാരത്തിനായി എത്തിയ 26 പേരെയാണ് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ടവരിൽ മലയാളിയും ഉണ്ടായിരുന്നു. 65 വയസുകാരനായ കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ​ഗുരുതര സുരക്ഷാവീഴ്ചക്കെതിരെ രാജ്യത്താകമാനം വ്യാപക പ്രതിഷേധമാണ് ഉയർന്നത്.The post ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിഞ്ഞിരിക്കുന്നതായി സൈന്യം appeared first on Kairali News | Kairali News Live.