ഒരാളുടെ യാത്രകളും അനുഭവങ്ങളുമാണ് സിനിമ ; സംവിധായകൻ ഗൗതം ഘോഷ്

Wait 5 sec.

“മാ ഭൂമി” എന്ന തെലുങ്കു ഫിലിമിലൂടെ ഫീച്ചർ ഫിലിമിന്റെ ലോകത്തേക്ക് കടന്നുവന്ന ഗൗതം ഘോഷ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽവച്ച് തന്റെ അനുഭവങ്ങൾ പങ്കുവച്ചു. എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഘോഷ് സിനിമാലോകത്തേയ്ക്ക് കടക്കുന്നത്. ഫോട്ടോ ജേണലിസ്റ്റ് ആയി ലോകം മുഴുവൻ ചുറ്റിയ ശേഷമാണ് ഘോഷ് ചലച്ചിത്ര മേഖലയിലേക്ക് തിരിഞ്ഞത്. 1973-ൽ പുറത്തിറങ്ങിയ ന്യൂ എർത്ത് എന്ന ഡോക്യുമെന്റാണ് ആദ്യത്തെ സംരംഭം. കൂടാതെ ഫോട്ടോ ജേണലിസ്റ്റ് ആയി 16 ഫീച്ചർ ഫിലിമുകളും 17 ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. യാത്രകളും അതിന്റെ അനുഭവങ്ങളുമാണ് സിനിമയിലേക്ക് എത്തിക്കുന്നത്. ഓർമകളുടെ തിരച്ചിൽ കൂടിയാണ് സിനിമ എന്ന് ഘോഷ് പറഞ്ഞു. ഫിക്ഷനും ഫീച്ചർ ഫിലിമും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു അതെല്ലാം സിനിമയുടെ ഭാഗമാണ്.Also read : IFFK സിനിമ പ്രദർശന വിലക്ക്; സ‌ർഗാത്മക വേ​ദിയിലെ കേന്ദ്ര ഇടപെടലിനെതിരെ പ്രതിഷേധം ശക്തംസാങ്കേതികത വളരുന്ന കാലഘട്ടം ചലച്ചിത്ര രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യത്തിന് ഗുണവും ദോഷവും ഒരു പോലെ എന്നായിരുന്നു ഗൗതം ഘോഷിന്റെ മറുപടി. നവ സാങ്കേതികത ചലച്ചിത്ര രംഗത്തെ മികവുറ്റതാക്കുമ്പോൾത്തന്നെ ചിത്രീകരണത്തിന്റെ അടിസ്ഥാനപരമായ പല കാര്യങ്ങളും സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി തിരുത്തപ്പെടുന്നുണ്ട്. കേവലം ലാഭത്തിനായി ചിത്ര നിർമ്മാണം നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു ചിത്രത്തിലെ നിശബ്ദതയ്ക്ക് പോലും അതിന്റേതായ പ്രാധാന്യം ഉണ്ട് എന്നാൽ പലരും ചലച്ചിത്ര ആസ്വാദനം ശരിയായ രീതിയിലല്ല. നവ പ്രേക്ഷകർക്കിടയിൽ സിനിമയെക്കുറിച്ചുള്ള ധാരണ മാറിയിരിക്കുന്നു. നമ്മൾ ചലച്ചിത്രത്തിലൂടെ പങ്കു വെക്കുന്ന ആശയമാണ് പ്രേക്ഷകനെ ചിത്രം കാണാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നത്. മറ്റേത് കലാമേഖലയെക്കാളും സെൻസർഷിപ്പ് നിലനിൽക്കുന്ന മേഖലയാണ് സിനിമ. മലയാളത്തിൽ ഒരു ചിത്രമെടുക്കുക എന്നത് തന്റെ ഏറെ കാലത്തെ ആഗ്രഹമാണെന്നും അത് അടുത്തു തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൗതം ഘോഷ് കൂട്ടിച്ചേർത്തു.The post ഒരാളുടെ യാത്രകളും അനുഭവങ്ങളുമാണ് സിനിമ ; സംവിധായകൻ ഗൗതം ഘോഷ് appeared first on Kairali News | Kairali News Live.