തദ്ദേശ തെരെഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ നാലരപതിറ്റാണ്ടുകാലത്തെ ഭരണം എൽഡിഎഫ് നിലനിര്‍ത്തിയപ്പോള്‍, തകര്‍ന്നടിഞ്ഞത് ബിജെപിയുടെ അധികാരത്തിനായുള്ള കാലങ്ങള്‍ നീണ്ട പരിശ്രമം. മറുവശത്ത് കഴിഞ്ഞ തെരെഞ്ഞടുപ്പിനേക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ നേടി കോണ്‍ഗ്രസ് ഇത്തവണ 3 സീറ്റുകൾ തികച്ചു. ഇടതുപക്ഷ ഭരണ സമിതിയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇക്കുറിയും ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചത്.രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നതായിരുന്നു. അതേസമയം ബിജെപിയുടെ ഭരണം പിടിക്കണമെന്ന കാലങ്ങളായി കൊണ്ടുനടക്കുന്ന മോഹം ഇത്തവണയും പാഴായി. കഴിഞ്ഞ തെരെഞ്ഞെടുപ്പിന് ശേഷം വളര്‍ച്ചയ്ക്കു പകരം തളര്‍ച്ചയാണ് ബിജെപിക്ക് സംഭവിച്ചത്.നഗരസഭയില്‍ ആകെയുള്ള 44 വാര്‍ഡില്‍ കഴിഞ്ഞ തവണ ബിജെപിക്ക് 21 വാര്‍ഡുകള്‍ നേടാൻ സാധിച്ചെങ്കിലും ഇത്തവണം സീറ്റ് മൂന്നെണ്ണം കുറഞ്ഞ് 18 ല്‍ ഒതുങ്ങി. മാത്രമവുമല്ല എല്‍ഡിഎഫിനെതിരെ ബിജെപി നടത്തിയ കരുനീക്കങ്ങള്‍ ഒന്നും തന്നെ തെരഞ്ഞടുപ്പില്‍ ഫലം കണ്ടില്ല. കഴിഞ്ഞ തവണത്തെ 22 സീറ്റില്‍ നിന്നും 25 സീറ്റിലേക്കെത്തി ഭരണം നിലനിര്‍ത്തിയ എല്‍ഡിഎഫ് ജനമനസില്‍ ഇടം പിടിച്ചുവെന്ന് പറയാം. വികസന നേട്ടങ്ങളെ വേണ്ട വിധത്തില്‍ ജനങ്ങളിലേക്കെത്തിക്കാനും കോട്ടങ്ങള്‍ പരിഹരിക്കാനും കൃത്യമായി ഇടതുപക്ഷ ഭരണത്തിന് സാധിച്ചു.ALSO READ: ‘ഈ കപ്പൽ അങ്ങനെ മുങ്ങുന്നതല്ല, മൂന്നാമതും ഇടതുപക്ഷം അധികാരത്തിലെത്തും’: എംവി ഗോവിന്ദൻ മാസ്റ്റർകഴിഞ്ഞ കാലങ്ങളിലെ സീറ്റ് വര്‍ധന ഇത്തവണയും ഉണ്ടാകും എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോയ ബിജെപിക്ക് എല്‍ഡിഎഫിന്റെ വികസന രാഷ്ട്രീയത്തിന് മുന്നില്‍ കാലിടറി. പാര്‍ട്ടിയുടെ ഒരു സിറ്റിംഗ് സീറ്റ് പോലും നഷ്ടപ്പെടുത്താതെ ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് സിപിഐഎം തെരെഞ്ഞടുപ്പില്‍ കരുത്തുകാട്ടിയത്. അമിത പ്രതീക്ഷകളൊന്നുമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് മൂന്ന് സീറ്റ് ലഭിച്ചത് തന്നെ നേരിയ ആശ്വാസമാണ്.The post കൊടുങ്ങല്ലൂര് നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിര്ത്തിയപ്പോള് തകര്ന്നടിഞ്ഞത് ബിജെപി കുതന്ത്രങ്ങൾ appeared first on Kairali News | Kairali News Live.