യുഡിഎഫ് പ്രവർത്തകരോട് എനിക്ക് പറയാനുള്ളത് വിജയം നിങ്ങളെ കൂടുതൽ വിനയാന്വിതർ ആക്കണമെന്നാണ്: വിഡി സതീശൻ

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 70 ശതമാനം വിജയം കൈവരിക്കാനായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിജയത്തിൽ അമിതആത്മവിശ്വാസം പുലർത്തരുതെന്നും, യുഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പരാജയം പഠിക്കുന്നതുപോലെ വിജയവും പഠിക്കണം; അങ്ങനെ ചെയ്താൽ അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടായ കുറവുകൾ പരിഹരിക്കാനാകുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എല്ലാം പ്രതീക്ഷിച്ചപോലെ നടന്നു എന്ന തരത്തിലുള്ള പൂർണ സംതൃപ്തി ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ 2016ലും 2021ലും യുഡിഎഫിനൊപ്പം ഉണ്ടായിരുന്നില്ലാത്ത ചില സാമൂഹിക ഘടകങ്ങൾ ഇത്തവണ യുഡിഎഫിനൊപ്പം ചേർന്നുവെന്നും, നല്ല കമ്മ്യൂണിസ്റ്റ് മനസ്സുള്ളവരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും സതീശൻ അവകാശപ്പെട്ടു.ഇനി കേരളത്തെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന ഖജനാവ് ശക്തിപ്പെടുത്താനുള്ള നടപടികൾ ആവശ്യമാണ്. ആരോഗ്യ കേരളത്തെ വെൻറിലേറ്ററിൽ നിന്ന് മാറ്റി ശക്തിപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടുവരണം. യുവാക്കളെ നാടിനുള്ളിൽ നിലനിർത്താനുള്ള പദ്ധതികൾ നടപ്പാക്കണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.The post യുഡിഎഫ് പ്രവർത്തകരോട് എനിക്ക് പറയാനുള്ളത് വിജയം നിങ്ങളെ കൂടുതൽ വിനയാന്വിതർ ആക്കണമെന്നാണ്: വിഡി സതീശൻ appeared first on ഇവാർത്ത | Evartha.