നാഷണൽ ലെവൽ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ഫോർ പോസ്റ്റ് ഗ്രാജ്വേറ്റ് അഡ്മിഷൻസ് 2026 നുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്നലെ മുതലാണ് എൻട്രൻസ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ച് തുടങ്ങിയത്. 2026 ജനുവരി 14 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. exams.nta.nic.in/cuet-pg അല്ലെങ്കിൽ nta.ac.in എന്ന വെബ്സൈറ്റുകൾ അപേക്ഷ സമർപ്പിക്കാം.ALSO READ: CUET-UG 2026: പ്രവേശന പരീക്ഷ മെയ് മാസത്തിൽ; രേഖകൾ പുതുക്കിയില്ലെങ്കിൽ അപേക്ഷ തള്ളിയേക്കാം!2026- ൽ ബാച്ചിലേഴ്‌സ് ഡിഗ്രി/തത്തുല്യമായ അവസാന വർഷത്തിൽ വിജയിച്ചവരോ പഠിച്ചവരോ ആയിരിക്കണം. അപേക്ഷിക്കാനായി പ്രായപരിധി ഇല്ല. എന്നാൽ അപേക്ഷിക്കുന്നതിന് മുമ്പ് സർവകലാശാലാ നിർദ്ദിഷ്ട ആവശ്യകതകൾ പരിശോധിക്കേണ്ടതാണ്. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള വിൻഡോ 2026 ജനുവരി 18 മുതൽ 20 വരെ ഓപ്പൺ ആയിരിക്കുന്നതാണ്. പരീക്ഷകൾ 2026 മാർച്ചിൽ നടക്കും.English summary : Registration for the National Level Common University Entrance Test for Postgraduate Admissions 2026 has begun.The post CUET പി ജി 2026: രജിസ്ട്രേഷൻ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി appeared first on Kairali News | Kairali News Live.