ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദി: ലൊക്കേഷൻ സ്കെച്ചുകളുടെ പ്രദർശനത്തിന് IFFK-യിൽ തുടക്കമായി

Wait 5 sec.

തിരുവനന്തപുരം: കേരളത്തിലെ സമകാലീന ചിത്രകലയുടെ ഭാഷയിൽ തൻ്റെ സവിശേഷ രേഖാചിത്രങ്ങളും ദൃശ്യ ഭാവനയും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയുടെ തിരഞ്ഞെടുത്ത സിനിമാ ലൊക്കേഷൻ സ്കെച്ചുകളുടെ പ്രദർശനം 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് കൈരളി തിയേറ്ററിൽ ആരംഭിച്ചു. പ്രശസ്ത സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ. രാജീവ് കുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.ALSO READ : സ്ത്രീകളുടെ മാനസിക സംഘർഷങ്ങൾ: സമൂഹത്തിന്റെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്ത് ബംഗാളി ചിത്രം ‘ഷാഡോ ബോക്സ്’ഫെസ്റ്റിവലിലെ എക്സ്പീരിയൻസിയ, ഋത്വിക് ഘട്ടക്കിന്റെ പ്രദർശനം തുടങ്ങിയ ദൃശ്യാനുഭവങ്ങളോടൊപ്പമാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ലൊക്കേഷൻ സ്കെച്ചുകൾ പ്രദർശിപ്പിക്കുന്നത്.’തമ്പ്’, ‘സോപാനം’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായും സജീവമായിരുന്ന നമ്പൂതിരി, സിനിമയ്ക്കായി വരച്ച ലൊക്കേഷൻ സ്കെച്ചുകളിൽ നിന്ന് തിരഞ്ഞെടുത്ത 22 ചിത്രങ്ങളാണ് കൈരളി തിയേറ്ററിൽ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.മാനുഷിക ഘടകങ്ങൾ, കാലഘട്ടം, സ്വഭാവ സവിശേഷതകൾ എന്നിവ കണക്കിലെടുത്ത് കഥാപാത്രങ്ങൾക്ക് രൂപം നൽകാൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സംവിധായകൻ ടി.കെ. രാജീവ് കുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ സൃഷ്ടികളിൽ അദ്ദേഹത്തിന്റെ നിരീക്ഷണപാടവം വ്യക്തമാണ്. ഈ ചടുലമായ വരകൾ വിപുലമായ രീതിയിൽ വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ : 30-ാമത് ഐഎഫ്എഫ്കെ; മേളയുടെ അഞ്ചാം ദിനമായ നാളെ 72 ചിത്രങ്ങൾ പ്രദർശനത്തിനെത്തുംചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ആമുഖ പ്രസംഗം നടത്തി. ലളിതകലാ അക്കാദമി സെക്രട്ടറി ഇൻ ചാർജ് രാജി എസ്. പിള്ള ആശംസകൾ അറിയിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിയും കേരള കാർട്ടൂൺ അക്കാദമി ചെയർമാനുമായ സുധീർനാഥ്, അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, അക്കാദമി അംഗം സോഹൻ സീനുലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ നന്ദി പറഞ്ഞു.The post ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദി: ലൊക്കേഷൻ സ്കെച്ചുകളുടെ പ്രദർശനത്തിന് IFFK-യിൽ തുടക്കമായി appeared first on Kairali News | Kairali News Live.