അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യം

Wait 5 sec.

രാഹുല്‍ മാങ്കൂട്ടത്തിൽ എം.എല്‍.എ പ്രതിയായ ലൈംഗിക പീഢന കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തില്‍ അപമാനിച്ച കേസിൽ അഞ്ചാം പ്രതി രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം. അന്വോഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, മറ്റ് കേസുകളിൽ അകപ്പെടുവാൻ പാടില്ല, സാക്ഷികളെ സ്വധീനിക്കാൻ പാടില്ല എന്നീ ഉപാധികളേടെയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.രാഹുൽ അന്വേഷണത്തോട് സഹകരിച്ചില്ല എന്ന കാരണത്താൽ രണ്ട് തവണ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിനിടെ രണ്ട് തവണ പ്രതിയുടെ ജാമ്യ ഹര്‍ജി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.ALSO READ: തിരുവനന്തപുരം നഗരസഭയിൽ BJP അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ് തണലിൽ: BJP ജയിച്ച 41 വാര്‍ഡുകളിൽ കോണ്‍ഗ്രസ് മൂന്നാമത്; 25 വാര്‍ഡുകളിൽ യുഡിഎഫിന് ലഭിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍അതിജീവിതയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്. രാഹുല്‍ ഈശ്വര്‍ കേസിലെ അഞ്ചാം പ്രതിയാണ്The post അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യം appeared first on Kairali News | Kairali News Live.