മുപ്പതാമത് ചലച്ചിത്ര മേളയിൽ വേറിട്ട കാഴച്കളും ആശയങ്ങളുമായി ശുചിത്വ മിഷനും സജീവമാണ്. 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യ വേദിയിലാണ് ശുചിത്വ മിഷന്റെ നൂതനാശയങ്ങൾ സിനിമ പ്രേമികളെ വരവേൽക്കുന്നത്. ചലച്ചിത്രമേള ഹരിതമേളയായി മാറ്റുന്ന ബോധവൽക്കരണവും ആശയ പ്രചാരണവുമാണ് മിഷൻ നടത്തുന്നത്. മുഖ്യ വേദിയായ ടാഗോറും പരിസരവും സർഗാത്മകതയുടെ വർണ്ണങ്ങൾ ചാലിച്ച് മാലിന്യത്തിൽ നിന്ന് മറ്റൊരു ലോകം ഉണ്ടാക്കുകയാണ്. വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളിൽ നിന്ന് ഉപയോഗപ്രദമായ പലതും നിർമിക്കാമെന്ന് ഇതിലൂടെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.മാലിന്യങ്ങളിൽ നിന്ന് നിർമിച്ച ഉപയോഗപ്രദമായ വസ്തുക്കളുടെ പ്രദർശനവും വിപണനവും ഒരുക്കിയിട്ടുണ്ട്.മാലിന്യ നിർമാർജനത്തെ കുറിച്ചും എങ്ങനെ പ്രകൃതിക്കിണങ്ങുന്ന ജീവിതരീതി തെരഞ്ഞെടുക്കാമെന്നുമുള്ള ബോധ്യം ആളുകളിൽ ഉണ്ടാക്കാൻ ശുചിത്വ മിഷൻ്റെ ലെറ്റ്സ് ഹാവ് എ വെയ്സ്റ്റ് ചാറ്റ് എന്ന പ്രത്യേക പരിപാടിയും ശുചിത്വമിഷൻ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.Also read; ബുനുവൽ, ഗുരുവും ജീവിതത്തിൽ സംരക്ഷകനുമായി; സിനിമ ഓർമ്മകളിൽ ആഞ്ചല മൊളീനവിവിധ തരം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഉണ്ടാക്കിയ പലതരം പ്രദർശന വസ്തുക്കൾ ടാഗോർ തിയ്യറ്ററിന്റെ പല ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. സിനിമ സ്‌ക്രീനിന്റെ മാതൃകയിൽ ഒരുക്കിയ ‘നത്തിങ് ഈസ് വേസ്റ്റ്” എന്ന ഇൻസ്റ്റലേഷനാണ് കൂട്ടത്തിലെ ഹൈലൈറ്റ്.The post ചലച്ചിത്രമേളയെ ഹരിതമേളയാക്കി; മാതൃകാശയങ്ങളുമായ് ശുചിത്വ മിഷൻ appeared first on Kairali News | Kairali News Live.