വയനാട്ടിലെ കടുവ ഭീതി; പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

Wait 5 sec.

പനമരം ഗ്രാമ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം,അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഡിസംബർ 17) ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും അവധി ബാധകമായിരിക്കും. അതേസമയം വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് അഞ്ചു വയസ്സുള്ള ആൺ കടുവ ഇറങ്ങിയത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ALSO READ: കൈതക്കാടിൽ നിന്ന് ഓടിയ കടുവ ജനവാസ മേഖലയിൽ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മന്ത്രിദൗത്യത്തിനിടെ കൈതക്കാടിൽ നിന്ന് കടുവ ജനവാസ മേഖലയിലേക്ക് ഓടി. വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിക്കുന്നുണ്ട്. രാത്രിയിൽ കടുവയെ കാട്ടിലേക്ക് തുരത്തുകയാണ് ലക്ഷ്യം. വളരെ ശ്രമകരമായ ദൗത്യമാണ് പ്രദേശത്ത് നടക്കുന്നത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.The post വയനാട്ടിലെ കടുവ ഭീതി; പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി appeared first on Kairali News | Kairali News Live.