തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത്, സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിട്ട് തടിയൂരാനുമുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: നാഷണൽ ലീഗ്

Wait 5 sec.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനും പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിട്ട് തടിയൂരാനുമുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു. ഇടത്പക്ഷ പിന്തുണയോടെ അധികാരത്തിൽ വന്ന ഒന്നാം യു പി എ സർക്കാർ നടപ്പിലാക്കിയതാണ് തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ മേഖലയെ സ്വയം പര്യാപ്തമാക്കാനുള്ള മഹാത്മ്ജിയുടെ ആശയങ്ങളെ ആസ്പദിച്ചുണ്ടായ പദ്ധതിയായത് കൊണ്ടാണ് ഇതിന് മഹാത്മജിയുടെ പേര് നൽകപ്പെട്ടത്. കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കം പദ്ധതിയെ പൂർണ്ണമായും അട്ടിമറിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട്, പ്രതിലോമകരമായ ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം, അദ്ദേഹം പറഞ്ഞു.ALSO READ: ‘ആ വിധി അങ്ങേയറ്റം നിർഭാഗ്യകരം, കേരളം അതിജീവിതയ്ക്കൊപ്പം’; പി കെ ശ്രീമതി ടീച്ചർമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎൻആർഇജിഎ) പകരമായി പുതിയ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരാനുള്ള ബിൽ ആണ് കേന്ദ്രം അവതരിപ്പിച്ചത്. വിബിജി റാം ജി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ രാഷ്ട്രീയ വിവാദങ്ങൾ വഴി തുറന്നിരിക്കുകയാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് പുതിയ ബിൽ അവതരിപ്പിച്ചത്. ബിൽ പാസാക്കുന്നത് ഉറപ്പാക്കാൻ ബിജെപി എംപിമാരോട് പാർലമെന്റിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിപ്പും നൽകിയിട്ടുണ്ട്.The post തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത്, സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിട്ട് തടിയൂരാനുമുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: നാഷണൽ ലീഗ് appeared first on Kairali News | Kairali News Live.