സാൾട്ട്ലേക്ക് സ്റ്റേഡിയം തകർത്ത സംഭവം: മെസിയുടെ ടൂർ സംഘാടകന് ജാമ്യമില്ല; സ്ഥലം സന്ദർശിച്ച് അന്വേഷണ കമ്മീഷൻ

Wait 5 sec.

കൊൽക്കത്തയിൽ മെസിയുടെ സന്ദർശനത്തിന് പിന്നാലെ പ്രതിഷേധക്കാർ സാൾട്ട്ലേക്ക് സ്റ്റേഡിയം അലങ്കോലമാക്കിയ സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി ബംഗാൾ സർക്കാർ. മെസി സ്റ്റേഡിയത്തിൽ എത്തി പത്ത് മിനിറ്റിനകം മടങ്ങിയതാണ് പതിനായിരങ്ങൾ നൽകി താരത്തെ കാണാനെത്തിയവരെ രോഷാകുലരാക്കിയത്. തുടർന്ന് മെെതാനം കെെയടക്കിയ ആരാധകർ സീറ്റുകൾ തല്ലിത്തകർക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പികളും മാലിന്യങ്ങളുമെറിഞ്ഞുമാണ് ആരാധകർ പ്രതിഷേധിച്ചത്. സംഘാടനത്തിലെ പിഴവിനെ തുടർന്ന് ‘GOAT ടൂർ ഓഫ് ഇന്ത്യ’യുടെ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്തയെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ബംഗാൾ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി നാശനഷ്ടങ്ങൾ വിലയിരുത്താൻ ഞായറാഴ്ച സ്ഥലം സന്ദർശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിരമിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആഷിം കുമാർ റേ, ചീഫ് സെക്രട്ടറി മനോജ് പന്ത്, ആഭ്യന്തര സെക്രട്ടറി നന്ദിനി ചക്രവർത്തി എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.ALSO READ; മെസിയുടെ ഇന്ത്യ സന്ദര്‍ശനം: കൊൽക്കത്തയിലെ അക്രമങ്ങൾ ബിജെപി ആസൂത്രിതമാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് ഇന്‍റർ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പമാണ് മെസി സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പത്ത് മിനിറ്റിനകം മെസി സ്റ്റേഡിയം വിട്ടു. മന്ത്രിയും മറ്റ് പ്രമുഖരും മാത്രം താരത്തെ കണ്ടെന്നും കാത്തിരുന്ന ആരാധകർക്ക് താരത്തെ കാണാനുള്ള അവസരമുണ്ടായില്ലെന്നുള്ള പ്രതിഷേധമാണ് അക്രമമായി പൊട്ടിപ്പുറപ്പെട്ടത്. The post സാൾട്ട്ലേക്ക് സ്റ്റേഡിയം തകർത്ത സംഭവം: മെസിയുടെ ടൂർ സംഘാടകന് ജാമ്യമില്ല; സ്ഥലം സന്ദർശിച്ച് അന്വേഷണ കമ്മീഷൻ appeared first on Kairali News | Kairali News Live.