തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. കൊട്ടാരക്കരയിൽ മുന്നേറ്റമുണ്ടാക്കാതിരിക്കാൻ ഇടപെട്ടെന്ന പോസ്റ്റ് തെറ്റാണെന്നും തനിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയ അൻവറിനെതിരെ പ്രസ്താവന പോര നടപടിവേണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.ALSO READ: ‘ദേശീയനേതാവ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം’; കൊടിക്കുന്നിൽ സുരേഷിനെതിരെ കെഎസ്‌യു നേതാവ് അൻവർ സുൽഫിക്കർസംസ്ഥാനമാകെ യുഡിഎഫ് വിജയിച്ചപ്പോൾ കൊട്ടാരക്കരയിൽ മുന്നണിക്ക് തിരിച്ചടി നേരിടാൻ കാരണം കൊടിക്കുന്നിൽ സുരേഷ് പാര വെച്ചതാണ് എന്നാണ് അൻവർ പോസ്റ്റിൽ പറയുന്നത്. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ സമ്പൂർണ തകർച്ചയ്ക്ക് കാരണം ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളുമാണെന്നും കെഎസ്‌യു നേതാവ് പോസ്റ്റിൽ പറയുന്നു.English summary : Congress leader Kodikunnil Suresh has demanded action against KSU Kollam district president Anwar Zulfikar, who posted a Facebook post against him.The post തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്‌യു നേതാവ് അൻവർ സുൽഫിക്കറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് appeared first on Kairali News | Kairali News Live.