‘തിരുവനന്തപുരം കോർപറേഷനിലെ വിജയത്തില്‍ പ്രധാനമന്ത്രിയും തരൂരും ഒരുമിച്ചു കൈ അടിക്കുന്നു’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

Wait 5 sec.

തിരുവനന്തപുരം കോർപറേഷനിലെ വിജയത്തില്‍ പ്രധാനമന്ത്രിയും തരൂരും ഒരുമിച്ചു കൈ അടിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഈ ഒത്തുകളിയെ തിരിച്ചറിയാനുള്ള ആർജ്ജവം ജനങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരിച്ചടിയിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് നിഷ്പ്രയാസം കഴിയുമെന്നും നിങ്ങള്‍ കളിക്കുന്നത് തീക്കളിയാണെന്നും അദ്ദേഹം പറഞ്ഞു.നിങ്ങളുടെ ഈ തീക്കളി കൊണ്ടാണ് ഇന്ത്യയിൽ വർഗീയതയുടെ ഈ രഥം ഉരുണ്ടത്. നിങ്ങൾ കാണിച്ച പിടിപ്പുകേടാണ് ഇവർ ഭരണപക്ഷത്ത് ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ നെഞ്ചത്ത് ബുൾഡോസർ കയറാത്തതിന് കാരണം ഇടതുപക്ഷം അവിടെ പടച്ചട്ടയായി നിൽക്കുന്നതുകൊണ്ടാണ്. കേരളത്തിൽ ഇന്നും മതനിരപേക്ഷത സംരക്ഷിക്കപ്പെടാൻ കാരണം ഇടതുപക്ഷമെന്ന കോട്ട അവിടെ ഉള്ളതുകൊണ്ടെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ‘ഒരു തോൽവിയുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ല’: കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫൻ ജോര്‍ജ് കൈരളി ന്യൂസിനോട്ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ആര്‍ എസ് എസിനെ സഹായിക്കുന്നതിന് കേരളത്തിൽ മുന്നണി സംവിധാനമുണ്ടാക്കി. തെരഞ്ഞെടുപ്പിൽ താൽക്കാലിക തിരിച്ചടിയുണ്ടായി. അത് ഞങ്ങൾ നിഷേധിക്കുന്നില്ല. പക്ഷേ അക്കാര്യത്തിൽ നിങ്ങൾക്കുള്ള സംയുക്ത സന്തോഷമാണ് ജനങ്ങൾ കാണുന്നത്. നിങ്ങളുടെ ഇടയിൽ എപ്പോഴൊക്കെയാണോ സംയുക്ത സന്തോഷം ഉണ്ടായത് അപ്പോഴൊക്കെ ഈ രാജ്യം ദുരന്തത്തിലേക്ക് പോയെന്നതാണ് യാഥാർഥ്യമെന്ന് അദ്ദേഹം പറഞ്ഞു.The post ‘തിരുവനന്തപുരം കോർപറേഷനിലെ വിജയത്തില്‍ പ്രധാനമന്ത്രിയും തരൂരും ഒരുമിച്ചു കൈ അടിക്കുന്നു’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.