ഗ്രേറ്റ് അറബ് മൈൻഡ്‌സ് പുരസ്‌കാരം; ഡോ. സുആദ് അമീരിക്ക് അംഗീകാരം

Wait 5 sec.

ദുബൈ | ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025 വാസ്തുവിദ്യയും ഡിസൈനും വിഭാഗത്തിലെ പുരസ്‌കാരത്തിന് ഫലസ്തീൻ സ്വദേശി ഡോ. സുആദ് അമീരി അർഹയായി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. റിവാഖ് സെന്റർ ഫോർ ആർക്കിടെക്ചറൽ കൺസർവേഷൻ സ്ഥാപകയാണ് ഡോ. സുആദ്. ഫലസ്തീനിലെ പൈതൃക സംരക്ഷണത്തിനായി അവർ നടത്തിയ പ്രവർത്തനങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.“ചരിത്രപരമായ കെട്ടിടങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും നഗര സ്വത്വം ശക്തിപ്പെടുത്തുന്നതിനും അവർ നേതൃത്വം നൽകി. ഫലസ്തീനിലെ 50,000ലധികം ചരിത്ര കെട്ടിടങ്ങൾ രേഖപ്പെടുത്തുകയും 50 ചരിത്ര കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. പരമ്പരാഗത നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്ന കരകൗശല തൊഴിലാളികൾക്ക് തൊഴിലവസരങ്ങളും പരിശീലനവും നൽകാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. ഫലസ്തീനെ ദൈവം സംരക്ഷിക്കട്ടെ എന്നും അറബ് ഓർമകൾ നിലനിൽക്കുന്നിടത്തോളം കാലം അതിന്റെ പൈതൃകം നിലനിൽക്കട്ടെ.’ ശൈഖ് മുഹമ്മദ് ആശംസിച്ചു.