തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിനെ തുടർന്ന് ബിജെപി യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ പൊളിച്ചടുക്കി ഡോ. ജോൺ ബ്രിട്ടാസ് എം പി.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി ഉണ്ടായെങ്കിലും ബിജെപി വിജയിച്ച തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാളും കോൺഗ്രസിനും ബിജെപിക്കും വലിയ രീതിയിൽ വോട്ടുകൾ കുറഞ്ഞതായാണ് വോട്ടിംഗ് നില പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് എന്നും ജോൺ ബ്രിട്ടാസ് എം പി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.ALSO READ: ‘തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നു, തെറ്റ് തിരുത്തി തിരിച്ചു വരും’: ടി പി രാമകൃഷ്ണൻ2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 2,13,214 വോട്ടാണ് കോർപറേഷനിൽ ബിജെപിക്ക് ലഭിച്ചത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പാകുമ്പോഴേക്കും അത് 1,65,891 ആയി കുറഞ്ഞു. കോൺഗ്രസിന് 1,84,727 ഉള്ളയിടത്ത് നിന്നും 1,25,984 ആയി കുത്തനെകുറഞ്ഞുവെന്നും എന്നാൽ ഇടതുപക്ഷത്തിന് 1,29,048 വോട്ട് ലഭിച്ചയിടത്തുനിന്നും 1,67,522 വോട്ടുകളായി വർധിക്കുകയാണ് ചെയ്തതെന്നും എം പി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ഇത്തരത്തിൽ വോട്ടുകൾ കുറഞ്ഞുവെന്ന യാഥാർഥ്യത്തെ മറച്ചുപിടിച്ച് വലിയ മുന്നേറ്റം ഉണ്ടാക്കി എന്ന തരത്തിലുള്ള പ്രതീതി ഉണ്ടാക്കുകയും ചെയ്യുകയാണ് ഇവരെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.The post ‘ബിജെപിയുടെ തിളക്കമാർന്ന വിജയ’ത്തിന്റെ യാഥാർഥ്യമെന്ത്; തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കും കോൺഗ്രസിനും വോട്ടുകൾ കുറഞ്ഞു; കണക്കുകൾ നിരത്തി ഡോ. ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.