തിരുവനന്തപുരം നഗരസഭയിൽ BJP അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ് തണലിൽ: BJP ജയിച്ച 41 വാര്‍ഡുകളിൽ കോണ്‍ഗ്രസ് മൂന്നാമത്; 25 വാര്‍ഡുകളിൽ യുഡിഎഫിന് ലഭിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍

Wait 5 sec.

തലസ്ഥാന നഗരസഭയില്‍ ബിജെപിക്ക് അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ്. ബിജെപി ജയിച്ച 41 വാര്‍ഡി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. 25 വാര്‍ഡില്‍ കോണ്‍ഗ്രസിന് ലഭിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമെന്നും കണക്കുകൾ. അതേസമയം നഗരസഭയില്‍ ബിജെപി ഒന്നാം കക്ഷിയായിട്ടും വോട്ട് കണക്കില്‍ ഇടതുമുന്നണിയാണ് മുന്നില്‍. വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകളും ആകെ കണക്കും പരിശോധിക്കുമ്പോ‍ഴാണ് തലസ്ഥാന നഗരസഭയില്‍ ബിജെപിക്ക് അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ് ആണെന്ന് മനസിലാകുക. കോര്‍പറേഷന്‍ ഭരണത്തില്‍ നിന്ന് എല്‍ഡിഎഫിനെ പുറത്താക്കുകയെന്ന ഏകലക്ഷ്യമായിരുന്നു ബിജെപിക്കും യുഡിഎഫിനും ഉണ്ടായിരുന്നതെന്ന് വ്യക്തം. അതിനായുള്ള നീക്കങ്ങള്‍ ഒരോ വാര്‍ഡിലും നടന്നു. ഇനി കണക്കുകള്‍ നോക്കാം. ALSO READ; ‘ബിജെപിയുടെ തിളക്കമാർന്ന വിജയ’ത്തിന്റെ യാഥാർഥ്യമെന്ത്; തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കും കോൺഗ്രസിനും വോട്ടുകൾ കുറഞ്ഞു; കണക്കുകൾ നിരത്തി ഡോ. ജോൺ ബ്രിട്ടാസ് എം പിബിജെപി ജയിച്ച 41 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മൂന്നാമതാണ്. അഞ്ചിടത്ത് എല്‍ഡിഎഫ് തോറ്റത് വെറും 60ല്‍ താഴെ വോട്ടിനാണ്. കാഞ്ഞിരംപാറ 39, പൊന്നുമംഗലം 14, ആറ്റുകാല്‍ 11, ചാല 12, കുഴിവിള 55 ഇങ്ങനെ ഒരോ വാര്‍ഡിലും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ് ഇടതു മുന്നണിക്ക് വാര്‍ഡുകള്‍ നഷ്ടമായത്. ബിജെപി ജയിച്ച 25 ഡിവിഷനില്‍ കോണ്‍ഗ്രസിന് കിട്ടിയത് ആയിരത്തില്‍ താഴെ വോട്ടാണ്. അതില്‍തന്നെ നാലിടത്ത് 400ല്‍ താഴെയാണ് വോട്ടിംഗ് നില. ആറ്റിപ്ര 370, കരുമം 525, ഫോര്‍ട്ട് 225, നെടുങ്കാട് 395 എന്നിങ്ങനെയാണ് കണക്കുകള്‍. ഭൂരിപക്ഷം വാര്‍ഡുകളിലും ശരാശരി 4000-6000 വോട്ടാണുള്ളത്.ഇവിടെയാണ് യുഡിഎഫ് വോട്ട് ആയിരം പോലും തികയാതിരുന്നത്. ബിജെപിക്ക് കോണ്‍ഗ്രസ് കൈ കൊടുത്തില്ലായിരുന്നുവെങ്കില്‍ കൗണ്‍സിലില്‍ എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമായിരുന്നു എന്നതാണ് വസ്തുത. അതേസമയം ചില വാര്‍ഡുകളില്‍ ബിജെപി സഹായം കോണ്‍ഗ്രസിനും കിട്ടി. മുട്ടട ഡിവിഷനില്‍ 460 വോട്ടാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കുന്നുകുഴിയില്‍ 394 ആണ് ബിജെപിക്ക് ലഭിച്ച ആകെ വോട്ട്. ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കാവുന്ന മറ്റൊരു കണക്കൂകൂടി ഇവിടെ പ്രസക്തമാണ്. ALSO READ; ‘കോൺഗ്രസിൽ നിലനിൽക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും പിന്തുടരാൻ ഉത്തരവാദിത്വമുള്ള ആളാണ് ശശി തരൂര്‍’: രമേശ് ചെന്നിത്തലഅത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും ലഭിച്ച വോട്ടുകളും കണക്കുകളാണ്. ബിജെപി പാര്‍ലമെന്റില്‍ ലഭിച്ചത് 2,13,214 , ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ 1,65055 വോട്ടായി കുറഞ്ഞു. കോണ്‍ഗ്രസിന് അന്ന് ലഭിച്ചത് 1,84,727. അത് കുത്തനെ ഇടിഞ്ഞ് 1,25.396 കുറഞ്ഞു. എന്നാല്‍ ഇടതുമുന്നണിക്ക് പാര്‍ലമെന്റില്‍ ലഭിച്ചത് 1,29,048 വോട്ടാണ്. ഇത് തദ്ദേശത്തില്‍ വര്‍ധിച്ച് 1,67,801 ആയി. അതായത് കോണ്‍ഗ്രസിന്റെ വോട്ടുകളിലെ ചോര്‍ച്ച ആര്‍ക്കാണ് ഗുണമായതെന്ന കാര്യം വ്യക്തം.ദേശാഭിമാനി ദിനപ്പത്രം പുറത്തുവിട്ട കണക്ക്The post തിരുവനന്തപുരം നഗരസഭയിൽ BJP അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ് തണലിൽ: BJP ജയിച്ച 41 വാര്‍ഡുകളിൽ കോണ്‍ഗ്രസ് മൂന്നാമത്; 25 വാര്‍ഡുകളിൽ യുഡിഎഫിന് ലഭിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍ appeared first on Kairali News | Kairali News Live.