ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ ഇന്ന് (ഡിസംബർ 15) തുടങ്ങി 23 ന് അവസാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കണ്ടറി അർധ വാർഷികപരീക്ഷ ഇന്ന് (ഡിസംബർ 15) തുടങ്ങി ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 6 ന് അവസാനിക്കും. അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും. 2027 ൽ എസ്എസ്എൽസി പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കണ്ടറി രണ്ടാം വർഷ ബ്രെയിലി പാഠപുസ്തങ്ങൾ വിതരണം പൂർത്തിയായി. ALSO READ; കേന്ദ്ര തൊ‍ഴിൽ കോഡുകൾക്കെതിരെ കേരളത്തിന്‍റെ പ്രതിരോധം; ‘ലേബർ കോൺക്ലേവ് 2025’ ഈ മാസം 19 ന്ക്രിസ്തുമസ് അവധി പന്ത്രണ്ട് ദിവസമാണ് ഈ വർഷം നൽകിയിരിക്കുന്നത്. സാധാരണയായി ഒമ്പത് ദിവസമാണ് നൽകി വന്നിരുന്നത്. ഒന്നു മുതൽ പത്ത് വരെയുള്ള രണ്ടാം വാള്യം അഞ്ഞൂറ്റി തൊണ്ണൂറ്റി മൂന്ന് ടൈറ്റിലുകളിലായി 6 കോടി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിൽ അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്സ് സ്ഥാപിക്കുകയാണ്. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി മാറ്റി വെച്ചിരിക്കുകയാണ്.The post ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ ഡിസംബർ 23 വരെ; അഞ്ച് മുതൽ ഒമ്പത് വരെയുള്ള സബ്ജക്ട് മിനിമം ഈ വർഷം നടപ്പിലാക്കും: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.