സൗദി അറേബ്യയുടെ വടക്കൻ മേഖലകളിൽ ശൈത്യകാലം അതിന്റെ പൂർണ്ണരൂപത്തിലേക്ക് മാറുന്നു. തബൂക്കിലെ ജബൽ ലൗസിലും നിയോം പദ്ധതിയുടെ ഭാഗമായ ട്രോജിനയിലെ മലനിരകളിലും ഇന്ന് ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി.നിരവധി പ്രദേശവാസികളാണ് അപ്രതീക്ഷിത മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയത്. മഞ്ഞുവീഴ്ചയ്‌ക്കൊപ്പം നേരിയ മഴയും അനുഭവപ്പെട്ടതോടെ പ്രദേശം അതിമനോഹരമായ ശൈത്യകാല അന്തരീക്ഷത്തിലായി.ബീർ ബിൻ ഹെർമാസ്, അൽ-ഉയ്യിന, ഹാലത്ത് അമ്മാർ, ഷിഖ്രി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും നേരിയതോ ഇടത്തരമോ ആയ മഴയാണ് ലഭിച്ചത്. ഈ മഴയും മഞ്ഞുവീഴ്ചയും രാജ്യത്തിന് നന്മയും ഐശ്വര്യവും നൽകട്ടെ എന്ന് സ്വദേശികളും പ്രവാസികളും പ്രാർത്ഥനയോടെ സ്വാഗതം ചെയ്തു.സൗദിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ട്രോജിനയിൽ സാധാരണയായി ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോകാറുണ്ട്. വരും ദിവസങ്ങളിലും മേഖലയിൽ തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. جبل اللوز – تبوك تساقط كثيف للثلوج على المرتفعات ضباب يغطي القمم أجواء شديدة البرودة توافد كبير من الزوار مناظر شتوية خلابة أجواء استثنائية تجذب محبي الشتاء pic.twitter.com/K9CFndZD0p— نيوزلي (@NewslyKSA) December 17, 2025 The post സൗദിയിൽ ശൈത്യം കടുത്തു: ട്രോജിനയിലും, തബൂക്കിലും ശക്തമായ മഞ്ഞുവീഴ്ച; വീഡിയോ കാണാം appeared first on Arabian Malayali.