‘പാനൂർ പാലത്തായി വാർഡിലെ LDF വിജയം നുണപ്രചാരണങ്ങൾക്കുള്ള മറുപടി’; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ

Wait 5 sec.

പാനൂർ നഗരസഭയിലെ പാലത്തായി വാർഡിൽ LDF സ്ഥാനാർഥി സ. എം. പി. ബൈജു നേടിയ വിജയം, സിപിഐഎമ്മിനെതിരെ നടന്ന നുണപ്രചരണങ്ങൾക്കുള്ള ശക്തമായ മറുപടിയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ. പതിറ്റാണ്ടുകളോളമായി വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് കൈവശം വെച്ചിരുന്ന ഏഴാം വാർഡാണ് (പാലത്തായി) ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.പാനൂർ നഗരസഭയിലെ ഏഴാം വാർഡിൽ എൽഡിഎഫിനെക്കാൾ ഏകദേശം 300 ഓളം വോട്ടിന്റെ ലീഡ് യുഡിഎഫിന് ഉണ്ടായിരുന്ന സ്ഥാനത്താണ്, സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം കൂടിയായ സഖാവ് എം. പി. ബൈജു 117 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തിളക്കമാർന്ന വിജയം കൈവരിച്ചത്.ALSO READ: ‘കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ ആരായാലും അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട്’; പ്രതികരിച്ച് മഞ്ജു വാര്യർപോസ്റ്റിന്റെ പൂർണരൂപംപാനൂർ നഗരസഭ പാലത്തായി വാർഡിലെ LDF സ്ഥാനാർഥി സ. എം. പി. ബൈജുവിന്റെ വിജയം നുണപ്രചരണങ്ങൾക്കുള്ള മറുപടി :പതിറ്റാണ്ടുകളോളമായി വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് കയ്യടക്കി വെച്ചിരുന്ന പാനൂർ നഗരസഭയിലെ ഏഴാം വാർഡ് ( പാലത്തായി ) 117 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇത്തവണ സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സഖാവ് എംപി ബൈജു വിജയിച്ചിരിക്കുകയാണ്.എൽഡിഎഫിനെക്കാൾ യുഡിഎഫിന് 300 ഓളം വോട്ടിന്റെ ലീഡുള്ള ഒരു വാർഡിലാണ് സഖാവ് ബൈജു തിളക്കമാർന്ന ഈ വിജയം കൈവരിച്ചത്.ബിജെപി നേതാവ് പത്മരാജൻ പീഡിപ്പിച്ച കുട്ടിയുടെ വീട് ഉൾക്കൊള്ളുന്ന വാർഡ് കൂടിയാണിത്. ആ പീഡനത്തെ മുൻനിർത്തി അന്ന് മുതൽ ഇതേവരെയും സിപിഐഎമ്മിനെതിരെ എത്രമാത്രം നുണകളാണ് വർഗീയ ഭ്രാന്തന്മാരായ വ്യക്തികളും മാധ്യമങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരുന്നത് എന്ന കാര്യം ഈ ഘട്ടത്തിൽ എല്ലാവരും ഓർക്കുന്നത് നല്ലതാണ്.ബിജെപി നേതാവിന്റെ ആ പീഡനത്തെ സിപിഎമ്മിന് എതിരായ ദുരാരോപണങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി നുണപ്രചാരവേലകൾ നടത്തുമ്പോഴും, കേസിന്റെ തുടക്കം മുതൽ വിധി പറയുന്ന ഘട്ടം വരെയും ഇരയാക്കപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കാൻ സിപിഎം നേതാക്കന്മാരും , എൽഡിഎഫ് സർക്കാരും, ആത്മാർത്ഥമായി കൂടെയുണ്ടായിരുന്നു എന്ന കാര്യം കുട്ടിയുടെ കുടുംബത്തിനും പ്രദേശത്തെ ജനങ്ങൾക്കും ബോധ്യമുണ്ടായിരുന്നു.ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിലും, ആക്ഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിലും സ. ബൈജു അതിന്റെയെല്ലാം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. മുസ്ലിംലീഗ് കാരടക്കമുള്ള യുഡിഎഫുകാരും മറ്റുള്ളവരും കൂട്ടത്തോടെ വോട്ട് ചെയ്ത് ബൈജുവിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയായിരുന്നു.ഇരയാക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിനും, പ്രദേശവാസികൾക്കും അറിയാവുന്ന ഒരു സത്യത്തെ വളച്ചൊടിച്ച് സംസ്ഥാന വ്യാപകമായി സിപിഎം വിരുദ്ധ പ്രചാരണമാക്കി മാറ്റിയപ്പോൾ അത് വിശ്വസിച്ചു പോയ ലക്ഷക്കണക്കിന് ആളുകൾ പാലത്തായിക്കാരുടെ ഈ ജനവിധിയിലൂടെയെങ്കിലും സത്യം തിരിച്ചറിയണംThe post ‘പാനൂർ പാലത്തായി വാർഡിലെ LDF വിജയം നുണപ്രചാരണങ്ങൾക്കുള്ള മറുപടി’; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ appeared first on Kairali News | Kairali News Live.