തമിഴ് സിനിമയായ തുപ്പാക്കിയിലെ വില്ലൻ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ നടൻ വിദ്യുത് ജംവാൽ ഹോളിവുഡിൽ തകർപ്പൻ അരങ്ങേറ്റം കുറിക്കുന്നു. കിറ്റാകോ സകുരായ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷൻ ചിത്രം ‘സ്ട്രീറ്റ് ഫൈറ്ററി’ലൂടെയാണ് വിദ്യുതിന്റെ അരങ്ങേറ്റം. 2026 ഒക്ടോബർ പതിനാറിനായിരിക്കും സിനിമ റിലീസാകുക. സിനിമയ്ക്കായി വലിയ കാത്തിരിപ്പിലാണ് സിനിമ ആസ്വാദക ലോകം. കാപ്കോമിന്റെ വീഡിയോ ഗെയിം സീരീസായ സ്ട്രീറ്റ് ഫൈറ്റിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.വലിയ താരനിരയാണ് സിനിമയിലുള്ളത്. ജേസൺ മൊമൊവ, നോഹ സെൻറിനിയോ, കലിന ലിയാങ്, ആൻഡ്രൂ കോജി, റോമൻ റെയിൻസ്, ഡേവിഡ് ഡാസ്റ്റ്മാൽചിയന്‍, കോഡി റോഡ്സ്,ആൻഡ്രൂ ഷൂൾസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിൽ ധൽസിം എന്ന കഥാപാത്രത്തെയാണ് വിദ്യുത് അവതരിപ്പിക്കുന്നത്. വിദ്യുതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.Also read; രണ്ടാം വാരത്തിലെ ശനിയാഴ്ചയും കളങ്കാവൽ കളം നിറഞ്ഞ് തന്നെവ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് നടൻ സിനിമയിലെത്തുന്നത്. മുടി മൊട്ടയടിച്ച് ശരീരത്തിൽ മുഴുവൻ വ്യത്യസ്തമായ ആഭരണങ്ങളുമായാണ് കഥാപാത്രം. നടൻ്റെ സിനിമയിലെ പ്രകടനം എങ്ങനെയായിരുക്കുമെന്നറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.The post തുപ്പാക്കിയിലെ വില്ലൻ വിദ്യുത് ജംവാൽ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു appeared first on Kairali News | Kairali News Live.