ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിലും മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ജിതേഷ് ശർമയാണ് പകരം വിക്കറ്റ് കീപ്പറുടെ ചുമതലയിൽ തുടരുന്നത്. കഴിഞ്ഞ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ നാല് ക്യാച്ചുകൾ നേടി ജിതേഷ് തിളങ്ങിയിരുന്നു.ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നാം ടി20യിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ജസ്പ്രീത് ബുംറ ഇന്ന് ടീമിൽ കളിക്കാനിറങ്ങില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. പകരം ഹർഷിത് റാണ ടീമിലെത്തി.അതേസമയം,സ്പെഷ്യലിസ്റ്റ് സ്പിന്നറും ഓൾറൌണ്ടറുമായ അക്സർ പട്ടേലിന് പകരമായി കുൽദീപ് യാദവ് ടീമിലിടം നേടി. ന്യൂ ചണ്ഡീഗഡിൽ നടന്ന മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. നിലവിൽ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.The post മൂന്നാം ടി20യിലും സഞ്ജു സാംസണ് ഇടം ലഭിച്ചില്ല; ജിതേഷ് ശർമ പകരം വിക്കറ്റ് കീപ്പർ appeared first on ഇവാർത്ത | Evartha.