കോഴിക്കോട് | ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫത്വാ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പങ്കെടുക്കും. ഈജിപ്ത് തലസ്ഥാനമായ കൈറോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഡിസംബര്‍ 15, 16 തിയ്യതികളിലാണ് കോണ്‍ഫറന്‍സ്.ഫത്വയും മാനുഷിക വിഷയങ്ങളും എന്ന പ്രമേയത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കും.ദാറുല്‍ ഇഫ്താഅ് മുഖ്യ സംഘാടകരാണ്. ഫത്വകളുടെ ചരിത്രം, സ്വഭാവം, മാനുഷികവും സാമൂഹികവുമായ പശ്ചാത്തലം തുടങ്ങിയ വിഷയങ്ങളിലുള്ള ചര്‍ച്ചകളും പ്രബന്ധാവതരണങ്ങളും പ്രഭാഷണങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.