ഈ വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള രജിസ്റ്ററേഷൻ നടപടികൾ എൻടിയെ ആരംഭിച്ചു. രാജ്യത്തെ വിവിധ കോളേജുകളിലെ പിജി കോഴ്സുകളിലേയ്ക്കുള്ള കോമൺ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ പ്രക്രിയ 2025 ഡിസംബർ 14 മുതൽ 2026 ജനുവരി 14 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ചെയ്യാവുന്നതാണ്. പരീക്ഷാ തീയതികൾ 2026 മാർച്ചിൽ ഷെഡ്യൂൾ ചെയ്യും . അപേക്ഷാ തിരുത്തൽ പ്രക്രിയ 2026 ജനുവരി 18 മുതൽ ജനുവരി 20 വരെ. എംഎസ്എസി, എംഎ,എംബിഎ,എംടെക്,എൽഎൽഎം തുടങ്ങി നിരവധി കേഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ് എൻടിഎ നടത്തുന്നത്. Also read : എസ്ബിഐ ക്ലർക്ക് മെയിൻസ് ഫലം ഉടൻ; മാർക്ക് എങ്ങനെ ഓൺലൈനായി പരിശോധിക്കാം?157 വിഷയങ്ങളിലേക്കുള്ള ബിരുദാനന്തരബിരുദ പ്രവേശത്തിനായി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ് പരീക്ഷ നടത്തുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള 16 നഗരങ്ങൾ ഉൾപ്പെടെ 292 നഗരങ്ങളിലാണ് CUET PG പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകുക. ഡൽഹി സർവകലാശാല, ടി ഐ എസ് എസ്, ജെ എൻ യു, ബി എച്ച് യു തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് സി യു ഇടി പിജി 2026 സ്കോറുകൾ സ്വീകരിക്കും. രണ്ട് വിഷയങ്ങളുടെ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 1,400 രൂപയാണ് അപേക്ഷഫീസ് വരുന്നത്.The post CUET PG 2026 രജിസ്റ്ററേഷൻ നടപടികൾ ആരംഭിച്ചു appeared first on Kairali News | Kairali News Live.