അടിയന്തരാവസ്ഥയുടെ അരാജകത്വത്തെ പറ്റി ചർച്ച ചെയ്യപ്പെടുമ്പോൾ പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു മേഖലയാണ് ഇന്ത്യയിലെ ഗോത്രവിഭാഗങ്ങൾ. അടിയന്തരാവസ്ഥ എങ്ങനെയാണ് ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളിൽ പ്രവർത്തിച്ചതെന്ന് ചർച്ച ചെയ്യുകയാണ് ഉണ്ണികൃഷ്ണൻ ആവളയുടെ ‘തന്തപ്പേര്: ലൈഫ് ഓഫ് എ ഫാലസ്’ എന്ന ചിത്രം.മുപ്പതാമത് ഐഎഫ്എഫ്കെയിൽ രാജ്യാന്തര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷോ ഇന്ന് അജന്ത തിയേറ്ററിൽ നടന്നു. കൈയ്യടികളോടെ സിനിമ അവസാനിച്ചു എന്നു കരുതി എ‍ഴുന്നേറ്റ പ്രേക്ഷകരുടെ കണ്ണുകൾ വീണ്ടും അഞ്ചു മിനിറ്റു കൂടി സ്ക്രീനിലേക്കുടക്കി. സിനിമ അവസാനിച്ചപ്പോൾ മുമ്പത്തേതിലും കൈയടികൾ.ചോലനായ്ക്കർ വിഭാഗത്തിലെ മനുഷ്യർ തന്നെയാണ് തങ്ങളുടെ കഥപറയുന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കളും. അവരുടെ ഭാഷയിൽ അവരുടെ കഥ അവർ സിനിമയിലൂടെ സംവദിച്ചു. മനോഹരമായ രീതിയൽ അത് മുഹമ്മദിൻറെ ക്യാമറ പകർത്തുകയും ചെയ്തിട്ടുണ്ട്. പകൽ വെളിച്ചത്തിൽ ഭംഗിയായി ഉൾക്കാട്ടിൽ നിന്ന് ഒപ്പിയെടുത്ത ഫ്രെയിമുകളിലൂടെ സിനിമ കഥപറയുന്നു.Also Read: പെട്ടിക്കുള്ളിലെ തടവുകാരെപ്പോലെയാകുന്ന ജീവിതങ്ങൾ; ബക്ഷോ ബോണ്ടി/Shadowbox റിവ്യൂഅടിയന്തരാവസ്ഥക്കാലം ആദിവാസി വിഭാഗത്തിൽ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് മാത്രമല്ല ചോലനായ്ക്ക വിഭാഗത്തിന്റെ ആന്ത്രോപോളജിയും സ്ത്രീകൾക്ക് മുകളിലുള്ള ഉടമസ്ഥാവകാശവും അരികുവത്കരിക്കപ്പെട്ട ജനത എങ്ങനെയാണ് ചൂഷണം ചെയ്യപ്പെടുന്നതെന്നും ചിത്രം സംസാരിക്കുന്നു.ആണധികാരവും പാരമ്പര്യവും പേറി സഞ്ചരിക്കുന്ന നരിയും ചെങ്ങലകൾ പൊട്ടിച്ച് പ്രണയത്തിന്റെ വ‍ഴി തേടുന്ന ബെല്ലയുമാണ് ചിത്രത്തിന്റെ പ്രധാന വശങ്ങൾ. താൻ അഹങ്കാരത്തോടെ പറഞ്ഞിരുന്ന ആ പേര് തനിക്കവകാശപ്പെട്ടതല്ല എന്ന സത്യം ബോധ്യമാവുന്ന നരി തന്റെ സ്വത്വം അന്വേഷിക്കുന്നതാണ് ചിത്രം.Also Read: പ്രേക്ഷകനിൽ നിന്ന് എവിടെയൊക്കയോ അകന്ന് നിൽക്കുന്ന “ഹിസ്റ്ററി ഓഫ് സൗണ്ട്”ഇലകൾക്കിടയിലൂടെ അരിച്ചരിച്ചിറങ്ങുന്ന പുതുവെളിച്ചത്തിൽ ചോലനായ്ക്കർ തങ്ങളെ ചൂഷണം ചെയ്ത ഉപാധിയെ സ്വന്തമാക്കി, ഞങ്ങളുടെ കാട്, ഞങ്ങളുടെ വ‍ഴി, ഞങ്ങളുടെ ജീപ്പ് എന്ന് പറയുമ്പോൾ അത് ഒരു പ്രഖ്യാപനം കൂടിയാകുന്നു. ആ ആശയം കൃത്യമായി ആസ്വാദകരിലേക്ക് എത്തിക്കാനും സംവിധായകന് ചിത്രത്തിലൂടെ സാധിച്ചു.The post അടിയന്തരാവസ്ഥ, ആണധികാരം :തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ് appeared first on Kairali News | Kairali News Live.