ടെക് മഹീന്ദ്രയും ഫിഡേയും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ ചെസ് ലീഗ് (GCL) സീസൺ 3ന് മുംബൈയിൽ തുടക്കമായി. മുംബൈ റോയൽ ഓപ്പറ ഹൗസിൽ നടന്ന ഉദ്ഘാടനചടങ്ങിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര,ഫിഡേ പ്രസിഡന്റ് ആർക്കഡി ദ്വോർക്കോവിച്ച്, ചെസ് ലോകത്തെ അതികായരായ വിശ്വനാഥൻ ആനന്ദ്, അർജുൻ എറിഗൈസി, ആർ പ്രഗ്നനന്ദ, ഹാരികാ ഡ്രോണമല്ലി, വൊലോദാർ മുർസിൻ, ആലിറേസാ ഫിറോസ്‌ജ ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗ് ചെയർമാൻ പീയുഷ് ദൂബേ, ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗ് കമ്മീഷണർ ഗൗരവ് റാക്ഷിത് തുടങ്ങിയവർ പങ്കെടുത്തു.Also read; ഫുട്ബോൾ മത്സരത്തിൽ പാക്കിസ്ഥാൻ ആർമി ജയിച്ചതിന് പിന്നാലെ കൂട്ടത്തല്ലും അടിപിടിയും, റഫറിക്കും മർദനം; വൈറലായി വീഡിയോലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യൻഷിപ്പുകളിൽ ഒന്നായ ഗ്ലോബൽ ചെസ് ലീഗ് പുതിയ, ആകർഷകമായ ഫോർമാറ്റിലാണ് സംഘടിപ്പിക്കുന്നതെന്ന് ഫിഡേ പ്രസിഡന്റ് ആർക്കഡി ദ്വോർക്കോവിച്ച് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ അടുത്ത പത്തു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 34 മത്സരങ്ങളുള്ള ചാമ്പ്യൻഷിപ്പിൽ ആറു ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഡിസംബർ 23നാണ് ചാമ്പ്യൻഷിപ്പിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം.The post ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗിന് മുംബൈയിൽ തുടക്കമായി appeared first on Kairali News | Kairali News Live.