വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതികൾ ആർഎസ്എസ്, ബിജെപി പ്രവർത്തകർ. 4 ആർഎസ്എസ് – ബിജെപി പ്രവർത്തകർ ഉൾപ്പെടെ അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി പ്രവർത്തകരിൽ രണ്ട് പേർ ഇതിന് മുൻപും നിരവധി കേസുകളിൽ പ്രതികളായവരാണ്.മുരളി, അനു എന്നിവർ 15 വർഷം മുൻപ് അട്ടപ്പള്ളത്ത് സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ വിനോദ് എന്നിവരെ വെട്ടിയ കേസിൽ പ്രതികളാണ്. ഇതിൽ സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈക്കോടതിയിൽ നടക്കുകയാണ്.ALSO READ: തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എൻ ശക്തനെതിരെ പ്രതിഷേധം, യുഡിഎഫ് വിളവൂര്‍ക്കല്‍ ചെയര്‍മാന്‍ ജയകുമാർ രാജിവച്ചുഇത് കൂടാതെ നിരവധി അടിപിടി കേസുകളിലും ഇവർ വാളയാർ സ്റ്റേഷനിൽ പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോൾ ഇവരെ സന്ദർശിക്കാൻ എലപ്പുള്ളി സുബൈർ വധക്കേസിലെ പ്രതിയായ എടുപ്പുകുളം പി കെ ചള്ള സ്വദേശി ആർ ജിനീഷ് എന്ന കണ്ണനും എത്തിയിരുന്നു.ENGLISH SUMMARY: In the Walayar guest worker murder case, the accused who are in remand include RSS and BJP workers.The post വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: റിമാൻഡിലായത് ആർഎസ്എസ് – ബിജെപി പ്രവർത്തകർ appeared first on Kairali News | Kairali News Live.