രൂപയുടെ തകർച്ച തുടരുന്നു: ഡോളറിനെതിരെ 90.75-ലേക്ക് ഇടിഞ്ഞു

Wait 5 sec.

രൂപയുടെ മൂല്യം 26 പൈസ താഴ്ന്നു 90.75  വരെയെത്തി. ഡോളറിനെതിരെ രൂപ ഇത് തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് തകരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരെ രൂപ 90.55 വരെ വീണിരുന്നു. ഇതോടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ രൂപയുടെ മൂല്യം പകുതിയായി ഇടിഞ്ഞു,ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വമ്പൻ ഇടിവ് സംഭവിച്ചത്. ഇത് കൂടാതെ വിദേശ നിക്ഷേപത്തിലുണ്ടായ തകർച്ച, കയറ്റുമതിയിൽ ഉണ്ടായ കുറവ് എന്നിവയും കറൻസിയെ സമ്മർദത്തിൽ ആക്കിയിട്ടുണ്ട്.Also Read: റെക്കോർഡ് താഴ്ചയിൽ രൂപ; ഡോളർ മുന്നേറ്റത്തിൽ മൂല്യം 89.48 ലേക്ക് ഇടിഞ്ഞുഈ വര്ഷം മാത്രം മൂല്യത്തിൽ 5% ലേറെ ഇടിവുണ്ടായി രൂപ ടർക്കിഷ് ലിറക്കും അർജന്റീനയുടെ പെസോയ്ക്കും ഒപ്പം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ആഗോള നാണ്യമാണ്. ഈ തകർച്ച സംഭവിക്കുന്നത് ഡോളർ സൂചിക തിങ്കളാഴ്ചയോടെ കുറഞ്ഞപ്പോഴും ഈ ഇടിവ് സംഭവിക്കുന്നത് ഡോളർ സൂചികയിൽ ഇടിവ് നേരിടുന്നതിനിടയിലാണ് എന്നത് രൂപയുടെ പരിതാപകരമായ അവസ്ഥ എടുത്തു കാട്ടുന്നു.രൂപയുടെ മൂല്യത്തിന്റെ തകർച്ചയെ എങ്ങനെ റിസേർവ് ബാങ്ക് നേരിടും എന്നതാണ് ഇനി എല്ലാവരും ഉറ്റു നോക്കുന്നത്. സമീപകാലത്ത് രൂപയുടെ ഇടിവ് നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലതവണ വിപണിയിൽ ഇടപെട്ടിട്ടുണ്ട്.The post രൂപയുടെ തകർച്ച തുടരുന്നു: ഡോളറിനെതിരെ 90.75-ലേക്ക് ഇടിഞ്ഞു appeared first on Kairali News | Kairali News Live.