തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ കോഴിക്കോട് കൊടിയത്തൂരിൽ യു ഡി എഫ് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ കൊലവിളിയുമായി പ്രവത്തകർ. പലരേയും കൊല്ലുമെന്നുൾപ്പെടെയുള്ള കൊലവിളിയാണ് മു‍ഴക്കിയത്.യുഡിഎഫ് ആഹ്ലാദ പ്രകടനത്തിലെ കൊലവിളിയില്‍ ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി നാസർ കോളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ളയേയും കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇതില്‍ ഒന്നും രണ്ടും പ്രതികൾ ഞങ്ങൾ ആയിരിക്കും എന്നും കൊലവിളി കൊലവിളി മുദ്രാവാക്യത്തില്‍ പറയുന്നുണ്ട്. ഞായറാ‍ഴ്ച രാത്രി വെൽഫെയർ പാർട്ടിയും ചേർന്ന് നടത്തിയ പ്രകടനത്തിലാണ് കൊലവിളിയുണ്ടായത്. പ്രദേശത്ത് വെൽഫെയർ പാർട്ടിയും യുഡിഎഫും സഖ്യം ചേർന്നാണ് മത്സരിച്ചത്. കൊടിയത്തൂർ പഞ്ചായത് മുൻ വാർഡ് മെമ്പർ എംടി റിയാസും യൂത്തലീഗ് നേതാവ് ചാലക്കൽ ഷമീറും ആണ് കൊലവിളി നടത്തിയത്. Also read; ‘കോൺഗ്രസിൽ നിലനിൽക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും പിന്തുടരാൻ ഉത്തരവാദിത്വമുള്ള ആളാണ് ശശി തരൂര്‍’: രമേശ് ചെന്നിത്തലതെരഞ്ഞെുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പലയിടങ്ങളിലും കോൺഗ്രസ് ലീഗ് പ്രവർത്തകർ വ്യാപകമായി അക്രമം അ‍ഴിച്ചു വിട്ടിരുന്നു. ഇതിനെതിരെ ജനങ്ങളുടെ ഇടയിൽ നിന്നും വലിയ പ്രതിഷേധവും ഉയർന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.The post കോഴിക്കോട് യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ കൊലവിളി appeared first on Kairali News | Kairali News Live.