മുപ്പതാമത് ഐഎഫ് കെയിൽ 19 സിനിമകൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് കേന്ദ്ര നിർദ്ദേശം. ബീഫ് ഉൾപ്പെടെയുള്ള വിവിധങ്ങളായ 19 സിനിമകളാണ് 30-മാത് IFFK യിൽ നിന്ന് ഒഴിവാക്കിയത്. ഇന്നലെ രണ്ട് സിനിമകൾ പ്രദർശിപ്പിച്ചിരുന്നില്ല. കേന്ദ്ര ഐ& ബി മന്ത്രാലയമാണ് സിനിമകൾ ഒഴിവാക്കാൻ നിർദേശിച്ചത്. സെൻസറിങ് എക്സംപ്ഷനൽ സെർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഒഴിവാക്കാനുള്ള നിർദ്ദേശം. ഇതിനതിരെ വലിയ പ്രതിഷേധമാണ് സിനിമ പ്രേമികൾക്കിടയിലുള്ളത്. ഇത്തരം തീരുമാനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആസ്വാദകർ പറയുന്നത്. ഇതിനെതിരെ പല പ്രമുഖരും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്.സിനിമകൾ കാണിക്കാൻ പാടില്ലെന്ന് പറയുന്നത് അറിവുകേട് കൊണ്ടാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് അവർ. ബീഫ് എന്ന ടൈറ്റിൽ കണ്ട് അനുമതി നിഷേധിക്കുന്നത് അറിവുകേട് കൊണ്ടാണ്.ഞങ്ങളടക്കം അനലൈസ് ചെയ്ത് പഠിച്ച സിനിമകളും സിനിമയുടെ ചരിത്രത്തിലെ ക്ലാസിക്കുകളുമാണ് പ്രദർശിപ്പിക്കാത്തത്സിനിമയുടെ പാഠപുസ്തകമാണ് ഇത്തരം സിനിമകളെന്നും ഒരു സിനിമയും മാറ്റി നിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.”ബീഫ് എന്ന പേരുള്ള സിനിമ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് പറയുന്നു. കേരളത്തിൽ ബീഫ് നിരോധിച്ചിട്ടുണ്ടോയെന്നാണ് സംവിധായകൻ കമൽ പ്രികരിച്ചത്. പലസ്തീൻ പാക്കേജുകൾ പ്രദർശിപ്പിക്കരുതെന്ന് പറയുന്നു. ഇതിൽ രാഷ്ട്രീയമുണ്ട്വരും കാലത്തും ഇത്തരം സിനിമകൾ ഇവിടെ പ്രദർശിപ്പിക്കരുത് എന്ന തിട്ടൂരമാണ് ഇവിടെയുണ്ടായിരിക്കുന്നത്”. കമൽ പറഞ്ഞു.Also read; അധിനിവേശ ശക്തികൾ ചരിത്രത്തിൻ്റെയും ഭൂമിയുടെയും അവകാശികളായി മാറുന്ന ദുരവസ്ഥയെ വിമർശിക്കുന്ന പാപ്പ ബുക്കനാളെ ഒരു പക്ഷെ ഗാന്ധിയെപ്പറ്റി സംസാരിക്കരുതെന്ന് പറയുമെന്നും അതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ടി.വി ചന്ദ്രൻ പറഞ്ഞു.ഭയാനകമാണ് കാര്യങ്ങൾ. ക്ലാർക്കുമാരാണ് ഇതൊക്കെ നോക്കുന്നത്. ഇവർക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നും നമ്മൾ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.The post IFFK യിൽ 19 സിനിമകൾക്ക് കേന്ദ്രത്തിൻ്റെ വെട്ട്, പ്രദർശിപ്പിക്കുന്നതിൽ വിലക്ക് appeared first on Kairali News | Kairali News Live.