കണ്ണീരണിയിക്കും ഒമാഹ; IFFKയിൽ കണ്ടിരിക്കേണ്ട കുടുംബ ചിത്രങ്ങളിലൊന്ന്

Wait 5 sec.

പ്രാർത്ഥന ശ്രീനിവാസൻഅച്ഛനോടൊപ്പം ഒരു പ്രത്യേക സാഹചര്യത്തിൽ യാത്രതിരിക്കുന്ന മക്കളുടെ കഥ പറയുന്ന ചിത്രമാണ് ഒമാഹ. അവ‌ർ ആടിയും പാടിയും ഉല്ലസിച്ചും നടത്തുന്ന യാത്ര അവസാനം പ്രേക്ഷകന്റെ കണ്ണു നിറയ്ക്കുന്നു.സിനിമയിൽ അച്ഛനും കുട്ടികളും ആർത്തുല്ലസിച്ച് കാറിൽ യാത്ര തിരിക്കുന്നു. കാറിനുള്ളിൽ അവർക്ക് കൂട്ടായി ഒരു പട്ടിയുമുണ്ട്. യാത്ര തിരിച്ച് കുറച്ചു ക‍ഴിയുമ്പോൾ ആ അച്ഛൻ ആ പട്ടിയെ ഉപേക്ഷിക്കും. കുട്ടികളോടൊപ്പം കാറിലെ ആ ബാക്ക് സീറ്റിൽ പ്രേക്ഷനുമുണ്ടെന്നപോൽ മനോഹരമായിരുന്നു ആ സീനും അതിന്റെ സംവിധാനവും.അത്രമേൽ ആ‍ഴത്തിൽ ആ ചിത്രം നമ്മളിൽ പതിക്കുന്നു.Also read : പഹാനിയുടെ മാനവിക പ്രഖ്യാപനം; ഭീകരതയെ നിശബ്ദമാക്കുന്ന അഹിംസാ മറുപടികളുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്’പക്വതയാർന്ന ഒരു കുഞ്ഞിനെകാണുമ്പോ‍ഴുണ്ടാകുന്ന ആ ഓമനത്വം എല്ലയിലും നമുക്ക് ദൃശ്യമാണ്. ചേചിയും അനിയനും തമ്മിലുള്ള ബന്ധവും പ്രക്ഷകരുടെ നെഞ്ചുലയ്ക്കുന്നു. നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന് കൂടെകൂടെ ചോദിക്കുമ്പോ‍ഴും ആ അച്ഛൻ കൃത്യമായി മറുപടി നൽകുന്നില്ല. സൂ കാണാൻ പോകണമെന്ന് പറയുമ്പോ‍ഴും ഐസ് ക്രീം വേണമെന്ന് പറയുമ്പോ‍ഴും ആ അച്ഛന്റെ ബുദ്ധിമുട്ടുന്നതും അതിലൂടെ അമേരിക്കയിലെ ദാരിദ്ര്യവും ചിത്രത്തിൽ വരച്ചുകാട്ടുന്നു. ഏവരുടെയും നെഞ്ച് തകർക്കുന്ന രംഗങ്ങളോടെയാണ് ചിത്രം അവസാനിക്കുന്നത്ചിത്രത്തെ കാറിൽ തന്നെ ഒതുക്കാതെ വാഹനത്തിന്റെ ഇന്റീരിയറിനെ വിശാലമായ പ്രകൃതിദൃശ്യങ്ങളുമായി സംവിധായകൻ കോൾ വെബ്ലി ഫലപ്രദമായി സംയോജിപ്പിക്കുന്നു. ഇത് സിനിമയിലെ പിരിമുറുക്കം വ‌ർധിപ്പിക്കുന്നതിൽ സഹായകമാകുന്നു. ലളിതമായ ആഖ്യാനത്തിലൂടെ കഥയുടെ ആഴത്തെ സംവിധായകൻ കൃത്യമായി അവതരിപ്പിക്കുന്നുറോബർട്ട് മച്ചോയന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാര നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഒമാഹയെന്ന ചിത്രം ദൃശ്യമികവ് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകന്റെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു. മാതാപിതാക്കളെ പിരിഞ്ഞിരിക്കുന്ന മക്കൾക്ക് ഒരു നിമിഷം ഈ സിനിമ കണ്ണീരണിയിക്കുമെന്ന് തീർച്ച.The post കണ്ണീരണിയിക്കും ഒമാഹ; IFFKയിൽ കണ്ടിരിക്കേണ്ട കുടുംബ ചിത്രങ്ങളിലൊന്ന് appeared first on Kairali News | Kairali News Live.