മനാമ: ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈനില്‍ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16 ചൊവ്വാഴ്ച ബഹ്റൈന്‍ ദേശീയദിനത്തില്‍ ആലിയിലെ ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക.ഹാര്‍ഡ് ടെന്നീസ് ബോള്‍ ഉപയോഗിച്ചുള്ള ടൂര്‍ണമെന്റില്‍ ബഹ്റൈനിലെ 8 പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്. മത്സരങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ അഷ്റഫ് പുതിയപാലം (39116392), ജോയിന്‍ കണ്‍വീനര്‍ ഷൈജാസ് ആലോംകാട്ടില്‍ (33924002) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.The post ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: ഏകദിന ക്രിക്കറ്റ് ടൂര്ണമെന്റ് ഡിസംബര് 16ന് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.