കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചാണകം തളിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ. ദളിത് വിഭാഗക്കാരനായിരുന്നു ഈ പഞ്ചായത്തിന്റെ മുൻ പ്രസിഡൻ്റ്. ഇദ്ദേഹത്തെ അപമാനിക്കാനാണ് ലീഗ് നീക്കം.വിജയത്തിൽ മത്ത് പിടിച്ച ലീഗ് പ്രവർത്തകരാണ് ചാണകം തളിച്ചതെന്ന് സി പി ഐ എം വിമർശിച്ചു. ജാതീയമായി അധിക്ഷേപിക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്നും സി പി ഐ എം കുറ്റപ്പെടുത്തി. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ വ്യാപക ആക്രമണം അ‍ഴിച്ചുവിടുകയാണ് യുഡിഎഫും ബിജെപിയും. കോഴിക്കോട് കൊടിയത്തൂരിൽ കൊലവിളിയുമായി ആഹ്ലാദ പ്രകടനം നടത്തി യുഡിഎഫ് വ്യാപക ആക്രമണം നടത്തി. ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി നാസർ കോളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ളയേയും കൊല്ലുമെന്ന് ഭീഷണി മു‍ഴക്കിയായിരുന്നു പ്രകടനം.ALSO READ: കാസർഗോഡ് മടക്കരയിൽ LDF വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ; ദൃശ്യങ്ങൾ പുറത്ത്കാസർഗോഡ് ചെറുവത്തൂർ ഡിവിഷനിൽ വിജയിച്ച LDF സ്ഥാനാർത്ഥി സെറീന സലാമിൻ്റെ വിജയാഹ്ലാത്തിനിടെ ലീഗ് പ്രവർത്തകർ കൊടി പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ മടക്കരയിൽ എൽഡിഎഫിന്റെ വിജയാഹ്ളാദ പ്രകടനത്തിന് നേരെ മുസ്ലീം ലീഗ് പ്രവർത്തകർ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.The post മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ദളിത് വിഭാഗക്കാരൻ; പഞ്ചായത്തിൽ ചാണകം തളിച്ച് ലീഗ് പ്രവർത്തകർ appeared first on Kairali News | Kairali News Live.