സൂപ്പർ ലീ​​ഗ് കേരളയുടെ തീ പാറുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന് ജയം

Wait 5 sec.

സൂപ്പർ ലീ​​ഗ് കേരളയുടെ തീപാറുന്ന ഇന്നത്തെ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന് വിജയം. സൂപ്പർ ലീഗ് കേരള മത്സരത്തിൽ കാലിക്കറ്റ്‌ എഫ്സിയെ പെനാൽറ്റിയിലുടെ ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ ഫൈനലിൽ എത്തിയത്. രണ്ടാം പകുതിയിലാണ് വിജയത്തിന് കാരണമായ ​ഗോൾ പിറന്നത്. കണ്ണൂർ വാരിയേഴ്‌സ് എഫ്സി സംഘടിപ്പിക്കുന്ന സ്പോർട്സ്. കോമാണ് സൂപ്പർ ലീഗ് സംഘടിപ്പിച്ചത്.രണ്ടാം പകുതിയിൽ മുഹമ്മദ്‌ സിനാന്റെ ബൂട്ടിൽ നിന്നായിരുന്നു നിർണായക ഗോൾ.ആറാം മിനിറ്റിൽ തന്നെ മുഹമ്മദ്‌ ആസിഫിനെ വലിച്ചുവീഴ്ത്തിയ കണ്ണൂർ ക്യാപ്റ്റൻ ലവ്സാംബക്ക്‌ മഞ്ഞക്കാർഡ് ലഭിച്ചു. ഇതോടെയാണ് മത്സരം ചൂടുപിടിച്ചത്. പിന്നാലെ കാലിക്കറ്റ് ​ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഗോൾശ്രമത്തിന് ക്രോസ് ബാർ തടസമാവുകയായിരുന്നു. ബോൾ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഇരുപത്തിയൊന്നാം മിനിറ്റിൽ കാലിക്കറ്റിന്റെ സച്ചു സിബി പരിക്കേറ്റ് മടങ്ങി.Also read; ഫുട്ബോൾ മത്സരത്തിൽ പാക്കിസ്ഥാൻ ആർമി ജയിച്ചതിന് പിന്നാലെ കൂട്ടത്തല്ലും അടിപിടിയും, റഫറിക്കും മർദനം; വൈറലായി വീഡിയോപകരമെത്തിയത് ഷഹബാസ് അഹമ്മദ്. കാലിക്കറ്റും കണ്ണൂരും ലീഗ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യപാദം 1-1 സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടാംപാദത്തിൽ 2-1ന് വിജയം കാലിക്കറ്റിനായിരുന്നു. 29388 കാണികൾ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി.The post സൂപ്പർ ലീ​​ഗ് കേരളയുടെ തീ പാറുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിന് ജയം appeared first on Kairali News | Kairali News Live.