തൃക്കാക്കര നഗരസഭയില്‍ വിജയത്തിന്റെ മധുരം ഒരേ വീട്ടിലേക്ക് കൊണ്ട് വന്ന് സിപിഎം സ്ഥാനാര്‍ഥികളായ ദമ്പതികള്‍

Wait 5 sec.

വാശിയേറിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭയില്‍ സിപിഎം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് വൻ വിജയം. സി.എ നിഷാദും ഭാര്യ റസിയ നിഷാദുമാണ് വിജയത്തിന്റെ മധുരം ഒരു വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. റസിയ നിഷാദ് കൊല്ലംകുടിമുകളില്‍ നിന്നാണ് മത്സരിച്ചത്. നിലവിലെ കൗണ്‍സിലർ കൂടിയായിരുന്നു റസിയ. സി.എ. നിഷാദ് കരുണാലയം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കൂടി ആയിരുന്നു ഇദ്ദേഹം.യുഡിഎഫിന്റെ ലിബി സുധിഷീനെയാണ് 445 വോട്ടിന് റസിയ തോല്‍പ്പിച്ചത്. യുഡിഎഫിന്റെ ഉണ്ണി കാക്കനാടിനെതിരെ 326 വോട്ടിനായിരുന്നു നിഷാദിന്റെ വിജയം ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന കൊല്ലംകുടിമുകള്‍ 2010ന് ശേഷം എല്‍ഡിഎഫിനൊപ്പമാണ് അടിയുറച്ച് നിന്നത്. അന്ന് റസിയയും നിഷാദും ചേര്‍ന്നാണ് എല്‍ഡിഎഫിന് ആ വിജയമൊരുക്കിയത്. ഇന്നും അവർ തന്നെ വിജയത്തിന്റെ മധുരം കൊണ്ട് വന്നിരിക്കുകയാണ്. 2010ന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫിനൊപ്പം വിജയം നിന്നു. ഇപ്പോള്‍ വാര്‍ഡ് വിഭജിച്ചപ്പോള്‍ റസിയയ്ക്കും നിഷാദിനും മത്സരിക്കാനുള്ള അവസരമൊരുങ്ങുകയായിരുന്നു.ALSO READ: മൂന്നാറിൽ സോണിയ ​ഗാന്ധിയ്ക്ക് ദയനീയ തോൽവിഅതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മതലത്തിൽ പരിശോധിച്ച് മുന്നോട്ടുപോകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് വേണ്ടി പരമാവധികാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.The post തൃക്കാക്കര നഗരസഭയില്‍ വിജയത്തിന്റെ മധുരം ഒരേ വീട്ടിലേക്ക് കൊണ്ട് വന്ന് സിപിഎം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ appeared first on Kairali News | Kairali News Live.