രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇഎം അഗസ്തി

Wait 5 sec.

രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി. ഇനി മുതൽ പൊതുവേദികളിൽ ഉണ്ടാകില്ലെന്നും മനഃപൂർവം അല്ലാത്ത വീഴ്ചകൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇ എം അഗസ്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പി‍ൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം.കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ഇ എം അഗസ്തി മത്സരിച്ചത്. എന്നാൽ എൽ ഡി എഫിൻ്റെ സി ആർ മുരളിക്ക് മുന്നിൽ മുൻ എംഎൽഎ അടിയറവ് പറഞ്ഞു. പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാവ് അറിയിച്ചത്.ഫേസ്ബുക്ക് കുറിപ്പ്:കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എൻ്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നു. സുദീർഘമായ ഈ കാലയളവിൽ കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നു.ഈ കാലഘട്ടത്തിൽ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കും.Also Read: കട്ടപ്പന നഗരസഭയിൽ എൽഡിഎഫിന് അട്ടിമറി വിജയം: യുഡിഎഫ് മുൻ എംഎൽഎ ഇ എം അഗസ്തി പരാജയപ്പെട്ടുഅരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവർത്തിക്കുവാനും ഏൽപിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി നിർവഹിക്കുവാനും കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തോടു കൂടി മന:പൂർവമല്ലാത്ത വീഴ്ചകളിൽ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നു.The post രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇഎം അഗസ്തി appeared first on Kairali News | Kairali News Live.