പന്തളം കുരമ്പാല പറന്തലിന് സമീപം എം സി റോഡിൽ മൈനാപ്പള്ളിയിൽ വാഹനാപകടം. പന്തളത്തു നിന്നും അടൂർ ഭാഗത്തേക്ക് പോയ വാഗണർ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് പന്തളം മൈനാപള്ളിയിൽ വെള്ളവുമായി പോയ ടെമ്പോയിൽ ഇടിച്ച് അപകടമുണ്ടാകുന്നത്. നിയന്ത്രണം വിട്ട ടെമ്പോ നിർത്തിയിട്ടിരുന്ന ടിപ്പറിൽ ഇടിച്ച് കൈവരികൾ തകർത്തു അടുത്ത പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാറിന് സാരമായ പരുക്ക് പറ്റി കാറിൽ ഉണ്ടായിരുന്നവരെ അടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിച്ചു. ആര്‍ക്കും പരുക്ക് ഗുരുതരമല്ല. അതേസമയം, വയനാട്ടില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതത്തൂണിൽ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. താഴ്ചയിലുള്ള കമ്പിവേലി തകർത്ത് കൃഷിയിടത്തിലേക്കു തെറിച്ചു വീണാണ് ഇരുവരും മരിച്ചത്.ALSO READ: അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവം: ഇത്തവണ തൃശൂരില്‍, മുഖ്യമന്ത്രി ഉദ്ഘാടക‍ൻ, സമാപനദിവസം മോഹൻലാൻ മുഖ്യാതിഥിയാകുംവള്ളുവാടി കരിപ്പൂര് ഉന്നതിയിലെ സുനീഷ് (22), കല്ലൂർകുന്ന് ഉന്നതിയിലെ ബിജു (24) എന്നിവരാണു മരിച്ചത്. സിനിമ കണ്ടു മടങ്ങും വഴി ദേശീയപാത 766ൽ മൂലങ്കാവിനടുത്ത് രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. The post പന്തളത്ത് കാര് ഓവര്ടേക്ക് ചെയ്യുന്നതിനിടെ ടെമ്പോയിലിടിച്ച് അപകടം: യാത്രികര്ക്ക് പരുക്ക് appeared first on Kairali News | Kairali News Live.