മസ്ജിദുൽ ഹറാമിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വീണ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു

Wait 5 sec.

മക്ക: മസ്ജിദുൽ ഹറാമിന്റെ മുകളിലത്തെ നിലയിൽ നിന്ന് വീണ ഒരു തീർത്ഥാടകനെ രക്ഷിക്കാൻ താഴെ നിൽക്കുകയായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഇടപെട്ട നിമിഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.തീർഥാടകനെ രക്ഷിക്കാനുള്ള ഇടപെടൽ കാരണം സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.   തീർത്ഥാടകനും സുരക്ഷാ ഉദ്യോഗസ്ഥനുംആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിലെ ഉത്തരവാദിത്തത്തിന്റെയും സമർപ്പണത്തിന്റെയും ഏറ്റവും ഉയർന്ന അർത്ഥങ്ങൾ പ്രതിഫലിപ്പിക്കുന്ന ഈ വീഡിയോയിൽ, തീർഥാടകരുടെ സുരക്ഷയും ഭദ്രതയും സംരക്ഷിക്കുന്നതിനായി ഹറമിലെ സുരക്ഷാ ഉദ്യോഗസ്ഥർ സദാ സജ്ജരാണെന്ന്  വ്യക്തമാകുന്നു.മസ്ജിദുൽ ഹറാമിൽ മുകളിലെ നിലയിൽ നിന്ന് താഴേക്ക് വീണ തീർഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന വീഡിയോ കാണാം. View this post on Instagram The post മസ്ജിദുൽ ഹറാമിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വീണ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു appeared first on Arabian Malayali.